ഓപ്പണിംഗ് പാട്ണറായി ധോണി, കോഹ്‌ലി എന്നിവരില്‍ ആരെ തിരഞ്ഞെടുക്കും?; വൈറലായി എല്ലിസ് പെറിയുടെ മറുപടി

ഓസീസ് വനിത ക്രിക്കറ്റിലെ മിന്നും താരമാണ് എല്ലിസ് പെറി. വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ ബ്ലാംഗ്ലൂരിന്റെ താരമാണ് അവര്‍. ഇപ്പോഴിതാ ഡബ്യുപിഎലിന്റെ ഭാഗമായിരിക്കെ രസകരമായ ഒരു ചോദ്യം താരത്തിന്റെ നേര്‍ക്കു വന്നു. എംഎസ് ധോണി, വിരാട് കോഹ് ലി എന്നിവരില്‍ ആരെ തന്റെ ഓപ്പണിംഗ് പാട്ണറായി തിരഞ്ഞെടുക്കുമെന്നായിരുന്നു ആ ചോദ്യം. അതിന് പെറി നല്‍കിയ മറുപടി വൈറവലായിരിക്കുകയാണ്.

ഞാന്‍ രണ്ടു പേരെയും ഓപ്പണര്‍മാരായി തിരഞ്ഞെടുക്കുമെന്നും എന്നിട്ട് താനിവരുടെ കളി പുറത്തിരുന്ന് കാണുമെന്നുമാണ് എല്ലിസ് പെറി മറുപടി നല്‍കിയത്. ഈ മറുപടി ഇതിനോടകം ഇന്ത്യന്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഓപ്പണറായി 84 ഇന്നിംഗ്സുകളില്‍ നിന്ന് അഞ്ച് സെഞ്ച്വറികളും 20 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പടെ കോഹ് ലി 2972 റണ്‍സ് നേടിയിട്ടുണ്ട്. ഐപിഎല്ലിലെ ടോപ് സ്‌കോററും കോഹ്‌ലിയാണ്. ധോണിയാകട്ടെ ഓപ്പണറായി, ഏകദിനത്തില്‍ 2006ല്‍ ഇംഗ്ലണ്ടിനെതിരെ 96 റണ്‍സും 2005ല്‍ ശ്രീലങ്കയ്ക്കെതിരെ രണ്ട് റണ്‍സും നേടിയിട്ടുണ്ട്.

Read more

അതേസമയം, പ്രഥമ വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ ആര്‍സിബിക്ക് വേണ്ടിയുള്ള ആദ്യ രണ്ട് മത്സരങ്ങളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനും മുംബൈ ഇന്ത്യന്‍സിനുമെതിരെ യഥാക്രമം 31, 13 റണ്‍സാണ് പെറി നേടിയത്. സീസണിലെ ആദ്യ വിജയം തേടി ബുധനാഴ്ച ഗുജറാത്ത് ജയന്റ്സുമായി ആര്‍സിബി ഏറ്റുമുട്ടും.