പുതിയ ബിസിസിഐ സെക്രട്ടറി ആരായിരിക്കും?, ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

പുതിയ ബിസിസിഐ സെക്രട്ടറി ആരായിരിക്കും എന്നറിയാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു മാസം കൂടി കാത്തിരിക്കേണ്ടി വന്നേക്കും. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 12 ന് നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജയ് ഷാ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ജയ് ഷാ അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് ഐസിസിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തതിന് പിന്നാലെ ദേവജിത് സൈകിയയെ ബോര്‍ഡിന്റെ ആക്ടിംഗ് സെക്രട്ടറിയായി നിയമിച്ചിരുന്നു. സ്ഥിരം സെക്രട്ടറി ചുമതലയേല്‍ക്കുന്നത് വരെ സൈകിയ ആക്ടിംഗ് സെക്രട്ടറിയായി തുടരും.

പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ജനുവരി 12 ന് ബിസിസിഐ മുംബൈയില്‍ ഒരു പ്രത്യേക പൊതുയോഗം വിളിച്ചിട്ടുണ്ട്. പുതിയ ബിസിസിഐ സെക്രട്ടറിയെയും ട്രഷററെയും തെരഞ്ഞെടുക്കുക എന്നതാണ് യോഗത്തിന്റെ അജണ്ട.

Read more