ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ സ്പിന്നര്‍മാര്‍ക്ക് വേണ്ടത്ര സഹായമുണ്ടായപ്പോഴും അക്സര്‍ പട്ടേലിന് ഒരു ഓവര്‍ മാത്രം നല്‍കിയ നായകന്‍ സൂര്യകുമാറിനെ ചോദ്യം ചെയ്ത് മുന്‍ താരം ആകാശ് ചോപ്ര. വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്ണോയിയും ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ എന്തുകൊണ്ടാണ് അക്ഷറിന് ഒരു ഓവര്‍ മാത്രം നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു.
നിങ്ങള്‍ അക്‌സര്‍ പട്ടേലിനോട് എന്താണ് ചെയ്യുന്നത്? നിങ്ങള്‍ എന്തിനാണ് അവനെ കളിക്കുന്നത്? കുറച്ച് വ്യക്തത തരൂ. ആദ്യ മത്സരത്തിലും ഈ മത്സരത്തിലും അവന് ഒരു ഓവര്‍ മാത്രം. ഏഴ് വിക്കറ്റുകളില്‍ ആറെണ്ണം സ്പിന്നര്‍മാര്‍ വീഴ്ത്തിയ പിച്ചില്‍ അദ്ദേഹം ഒരു ഓവര്‍ മാത്രമാണ് പന്തെറിഞ്ഞത്.
എന്റെ അഭിപ്രായത്തില്‍, അവന്‍ ഒരു റിസോഴ്‌സ് ആയി ഉപയോഗിക്കപ്പെടാതെ പോകുന്നു. നിങ്ങള്‍ മൂന്ന് സ്പിന്നര്‍മാരെ കളിക്കുന്നു, പക്ഷേ നിങ്ങള്‍ക്ക് അവരെ ശരിയായി ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്നാണ് ഞങ്ങള്‍ പറയുന്നത്. ബാറ്റിംഗ് പരാജയത്തെക്കുറിച്ച് ഞാന്‍ അധികം ചിന്തിക്കുന്നില്ല. പക്ഷേ അക്‌സര്‍ പട്ടേലിനെ ബോള്‍ ചെയ്യിപ്പിക്കാത്തത് സൂര്യയുടെ ഭാഗത്തുനിന്നുള്ള വ്യക്തമായ തെറ്റാണ്- ചോപ്ര പറഞ്ഞു.
തന്റെ ഇന്നിംഗ്സിന്റെ തുടക്കത്തില്‍ സ്പിന്നര്‍മാരെ നേരിടാന്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ട്രിസ്റ്റന്‍ സ്റ്റബ്സിന് കഴിഞ്ഞില്ലെന്നും അക്സറിന്റെ കൂടുതല്‍ ഓവറുകള്‍ ഇന്ത്യയുടെ ലക്ഷ്യത്തെ സഹായിക്കാമായിരുന്നുവെന്നും മുന്‍ താരം പറഞ്ഞു.