T20 World Cup 2024: ഏതെങ്കിലുമൊരു ടീം കളിയുടെ മധ്യത്തില്‍ വെച്ച് ക്യാപ്റ്റനെ പുറത്താക്കുമോ?, അതിന് മുതിര്‍ന്നാല്‍ അത് അവര്‍ മാത്രമാകും: മൈക്കല്‍ വോണ്‍

ടി20 ലോകകപ്പില്‍ പതറുന്ന പാകിസ്ഥാന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. അമേരിക്കയോടും ഇന്ത്യയോടും തോറ്റ് പാകിസ്ഥാന്റെ സൂപ്പര്‍ 8 സാധ്യതകള്‍ അപകടത്തിലാക്കിയ ബാബറിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റി പകരം ഷഹീന്‍ അഫ്രീദിയെ നായകനായി നിയമിക്കണമെന്നാണ് വോണ്‍ ആവശ്യപ്പെട്ടു.

ക്യാപ്റ്റനായി ഷഹീന്‍ അഫ്രീദിയിലേക്കു പാകിസ്ഥാന്‍ തിരികെ പോവേണ്ടതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ക്യാപ്റ്റന്‍സി അല്‍പ്പം മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ കൂടുതല്‍ മെച്ചപ്പെട്ട ടീമായി കാണപ്പെടാറുണ്ട്. ലോക ക്രിക്കറ്റില്‍ ഏതെങ്കിലുമൊരു ടീം കളിയുടെ മധ്യത്തില്‍ വെച്ച് ക്യാപ്റ്റനെ പുറത്താക്കുകയാണെങ്കില്‍ അതു പാകിസ്ഥാനായിരിക്കും.

ക്രിക്കറ്റ് ചരിത്രത്തില്‍ ഏതെങ്കിലുമൊരു നായകന്‍ കളിക്കിടെ പുറത്താക്കപ്പെടുമോ? അത്തരമൊരു കാര്യം ഇതുവരെ നടന്നിട്ടില്ല. അതു സംഭവിച്ചാല്‍ പാകിസ്ഥാനായിരിക്കും ഫേവറിറ്റുകള്‍- വോണ്‍ പറഞ്ഞു.

പാകിസ്ഥാന്‍ ഇന്ത്യയോട് തോറ്റതിനോടും വോണ്‍ പ്രതികരിച്ചു. ഇന്ത്യയെ തങ്ങള്‍ക്കു തോല്‍പ്പിക്കാന്‍ കഴിയുമെന്ന വിശ്വാസം പാകിസ്താനില്ല. കാര്യങ്ങള്‍ അത്രയും സിംപിളാണ്. ഈ കാരണത്താലാണ് ലോകകപ്പുകളില്‍ അവര്‍ ഇന്ത്യയോടു തോറ്റു കൊണ്ടിരിക്കുന്നതെന്നും വോണ്‍ വിമര്‍ശിച്ചു