രോഹിത്തും കോഹ്‌ലിയും സേഫ് സോണിൽ, പണി മൊത്തം കിട്ടിയത് ആ സീനിയർ താരത്തിന് മാത്രം; വൈറ്റ് ബോൾ ടീമിൽ നിന്ന് ഒഴിവാകുന്നത് അയാളെ; റിപ്പോർട്ട്

നിരവധി മുതിർന്ന ഇന്ത്യൻ താരങ്ങൾ അവരുടെ സമീപകാലത്തെ മോശം പ്രകടനങ്ങൾക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും വിമർശനങ്ങൾ കേട്ടു എങ്കിലും ഇന്ത്യൻ ടീമിൽ നിന്ന് ഉടനടി പുറത്താകാൻ പോകുന്നത് രവീന്ദ്ര ജഡേജയാണ്. ടൈംസ് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത് എങ്കിലും ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് ജഡേജയെ ഒഴിവാക്കും. അദ്ദേഹത്തെ ബിസിസിഐ സെലെക്ഷൻ കമ്മിറ്റി പരിഗണിക്കില്ല.

ടി20 ലോകകപ്പ് വിജയത്തിന് ശേഷം ശ്രീലങ്കൻ ഏകദിന പരമ്പരയിലേക്ക് ജഡേജയെ പരിഗണിച്ചിരുന്നില്ല. ലോകകപ്പ് നേട്ടത്തിന് പിന്നാലെ ടി 20 യിൽ നിന്ന് രാജിവെച്ച ജഡേജയുടെ ഏകദിനത്തിലെ കണക്കുകൾ അത്ര നല്ലതല്ല. അക്‌സർ പട്ടേൽ ഈ കാലഘട്ടത്തിൽ ജഡേജയെ തകർത്തെറിയുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 2027 ലെ ഐസിസി ഏകദിന ലോകകപ്പ് കണക്കിലെടുത്ത്, സെലക്ടർമാർ ടീമിൽ നിന്ന് ആദ്യം ഒഴിവാക്കുന്ന പേര് ജഡേജയുടേത് ആണ്.

ബിസിസിയിൽ നിന്നൊരു വ്യക്തി പറഞ്ഞത് ഇങ്ങനെ:

“ഫോർമാറ്റുകൾക്കനുസരിച്ച് ടീമിൽ മാറ്റങ്ങൾ വരുത്താൻ ഗംഭീർ ആഗ്രഹിക്കുന്നു. നിലവിൽ ടെസ്റ്റ് ഗംഭീർ അധികം ശ്രദ്ധിക്കുന്നില്ല. എന്നാൽ ഏകദിന ലോകകപ്പിന് ശക്തമായ അടിത്തറ സൃഷ്ടിക്കുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാടുണ്ട് അദ്ദേഹത്തിന്. കുറച്ചധികം പുതിയ താരങ്ങൾക്ക് അവസരം നല്കാൻ അദ്ദേഹം തീരുമാനിച്ചിരിക്കുന്നു.”

“ ജഡേജയിലൂടെ ടീം പണ്ടൊക്കെ സുരക്ഷിതമായ ഒരു ഓപ്ഷൻ കണ്ടിരുന്നു. എന്നാൽ ഇപ്പോൾ അവന്റെ ഫോം മോശമാണ്. പഴയത് പോലെ അദ്ദേഹത്തിന് പറ്റുന്നില്ല. ടെസ്റ്റിൽ പോലും പ്രകടനം മോശമാണ്”

എന്തായാലും തത്ക്കാലം സൂപ്പർ താരങ്ങൾക്ക് കിട്ടേണ്ട പണി ജഡേജയിലേക്ക് ഒതുങ്ങി എന്ന് പറയാം.

Read more