ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിൽ ഭുവനേശ്വർ കുമാറിന്റെയും ജസ്പ്രീത് ബുംറയുടെയും അഭാവം ഇന്ത്യൻ ബൗളിംഗ് ആക്രമണത്തെ അങ്ങേയറ്റം ദുർബലമാക്കിയെന്ന് ആകാശ് ചോപ്ര കരുതുന്നു.
ട്രെന്റ് ബ്രിഡ്ജിൽ രണ്ട് പരിചയസമ്പന്നരായ പേസർമാർക്കും യുസ്വേന്ദ്ര ചാഹലിനും വിശ്രമം അനുവദിച്ച മെൻ ഇൻ ബ്ലൂ 215 റൺസ് വഴങ്ങി. ഒടുവിൽ സൂര്യകുമാർ യാദവിന്റെ മിന്നും സെഞ്ചുറിയിലും 17 റൺസിന് അവർ തോറ്റു. പരീക്ഷണങ്ങൾ നടത്തിയതുകൊണ്ട് ഏറ്റുവാങ്ങിയ തോൽവിയാണെങ്കിലും ഭുവിയും ബുംറയും ഇല്ലെങ്കിൽ കാര്യങ്ങൾ ശരിയാകില്ല എന്നത് ഇന്ത്യക്ക് മനസിലായ മത്സരം കൂടിയയായി ഇതുമാറി .
“ടോസ് നേടിയ ജോസ് ബട്ട്‌ലറുടെ ടീം ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്തു. തുടക്കം മികച്ചതായിരുന്നു. ബുംറയും ഭുവിയും ഇല്ലാത്തത് ടീമിനെ ബാധിച്ചു. ബൗളിംഗ് വളരെ ദുർബലമാണെന്ന് നിങ്ങൾ പെട്ടെന്ന് മനസ്സിലാക്കി തന്നു ആ കാഴ്ച.”
രവി ബിഷ്‌ണോയിയെയും ഹർഷൽ പട്ടേലിനെയും പ്രശംസിച്ച ചോപ്ര ഉമ്രാൻ മാലിക്, അവേഷ് ഖാൻ, രവീന്ദ്ര ജഡേജ എന്നിവരെ വുമര്ശിച്ചു. മടങ്ങിവരവിൽ ബാറ്റുകൊണ്ട് തിളങ്ങിയ ജഡേജക്ക് ബൗളിങ്ങിൽ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്നത് കൂടുതൽ വിമർശനങ്ങൾക്ക് കാരണമാകുന്നു.”
“ഭുവിയും സ്വിംഗും, മാരകമായ കോമ്പിനേഷനാണ്. തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തലും, കാരണം ഭുവനേശ്വര് കുമാർ ചെയ്യുന്ന ജോലി വ്യത്യസ്തമായിരുന്നു. രവി ബിഷ്‌ണോയിയുടെ ബൗളിംഗ് എനിക്ക് ഇഷ്ടപ്പെട്ടു, ഹർഷൽ പട്ടേലും ഗംഭീരമായി. ഉംറാൻ മാലിക് 50 റൺസിന് മുകളിൽ പോയി, ആവേശും ജഡേജയും നല്ല പ്രഹരം ഏറ്റുവാങ്ങി.”
Read more
എന്തായാലും ഉമ്രാൻ, ആവേശ എന്നിവർഒരുപാട് മെച്ചപ്പെടാനുണ്ടെന്ന് ഉറപ്പാണ്.