അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് ടീമില്‍ ഇന്ത്യ രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയെയും ഒഴിവാക്കിയുള്ള ടീമാണ് പ്രഖ്യാപിക്കുന്നതെങ്കില്‍ അത് വലിയ മണ്ടത്തരമാകുമെന്ന് വിന്‍ഡീസ് പവര്‍ ഹിറ്റര്‍ ആന്ദ്രെ റസല്‍. പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കണമെങ്കിലും പരിചയ സമ്പന്നരാണ് ടീമിന്‍രെ നട്ടെല്ലെന്ന് റസല്‍ പറഞ്ഞു.
ടീമില്‍ ഇടം നേടാന്‍ മികച്ച പ്രകടനവുമായി യുവതാരങ്ങളുണ്ടെങ്കിലും ഇരുവരെയും ഒഴിവാക്കുന്നത് ബുദ്ധിയാവില്ല. ദുര്‍ഘട സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ അസാമാന്യമായ കഴിവുള്ളവരാണ് ഇരുവരും. ഇവര്‍ ടീമിലുണ്ടാകില്ലെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തന്നെ അപ്രസക്തമാണ്.
രോഹിതിന് മതിയായ പരിചയമുണ്ട്. വിരാട് എന്നും വിരാടാണ്. ലോകകപ്പ് കളിച്ച പരിചയം വലിയ ഘടകമാണ്. പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കണം. എങ്കില്‍ മാത്രമേ അവര്‍ക്ക് കഴിവുതെളിയിക്കാനാകൂ. എന്നാല്‍ പ്രതിസന്ധിയിലും സമ്മര്‍ദഘട്ടങ്ങളിലും ടീമുകള്‍ക്ക് വലിയ കളിക്കാരെ ആവശ്യമാണ്.
Read more
ആറുമാസം കൂടിയാണ് ടി20 ലോകകപ്പിന് ശേഷിക്കുന്നത്. ടി20 ക്യാപ്റ്റനാണെങ്കിലും കണങ്കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യ കളിക്കളത്തിന് പുറത്താണ്. ഈ സാഹചര്യത്തില്‍ താരതമ്യേനെ പുതുമുഖങ്ങളെ അണിനിരത്തിയൊരു ടീമിനെ ഇന്ത്യ പ്രഖ്യാപിക്കാന്‍ സാധ്യതയില്ല- റസല്‍ വിലയിരുത്തി.