യാ മോനെ സഞ്ജു; വിരാട് കോഹ്ലി, രോഹിത് ശർമ്മ, സൂര്യ കുമാർ യാദവ് എന്നിവർക്ക് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

ഇന്ത്യൻ ടീമിലെ എക്കാലത്തെയും വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന പേര് ഇനി മലയാളി താരമായ സഞ്ജു സാംസണിന് സ്വന്തം. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്നായി താരം നേടിയത് മൂന്നു സെഞ്ചുറികളാണ്. ഇതോടെ ഒരുപാട് നേട്ടങ്ങൾ താരം ഈ വർഷം നേടിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതിന്റെ കൂടെ പുതിയ ഒരു നേട്ടം കൂടെ സ്വന്തമാക്കിയിരിക്കുകയാണ് സഞ്ജു.

2024 കലണ്ടര്‍ വര്‍ഷത്തില്‍ ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ഈ വർഷം നടന്ന ടി-20 ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ ഇറങ്ങാതെയാണ് സഞ്ജു ഈ നേട്ടം സ്വന്തമാക്കിയത്. ഐപിഎൽ അന്താരാഷ്ട്ര മത്സരങ്ങൾ എന്നിവ കണക്കിലെടുത്താണ് താരം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.

വിരാട് കോഹ്ലി, സൂര്യ കുമാർ യാദവ്, രോഹിത് ശർമ്മ എന്നിവരെല്ലാം സഞ്ജുവിന്റെ പിന്നിലാണ്. 46.04 ശരാശരിയില്‍ 967 റണ്‍സാണ് സഞ്ജു ഈ കലണ്ടറിൽ അടിച്ചെടുത്തത്. വിരാട് കോഹ്ലി 921 റൺസ്, അഭിഷേക് ശർമ്മ 874 റൺസ്, തിലക് വർമ്മ 839 റൺസ്, രോഹിത് ശർമ്മ 795 റൺസ് എന്നിവരാണ് സഞ്ജുവിന്റെ പുറകിലുള്ളത്.

അടുപ്പിച്ച് വന്ന രണ്ട് സെഞ്ചുറികളും, അവസാനം വന്ന ഒരു സെഞ്ചുറിയുമാണ് സഞ്ജുവിന് ഗുണകരമായത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ചരിത്രത്തിലാദ്യമായി 500ലധികം റണ്‍സ് അടിച്ചെടുത്ത താരം എന്ന റെക്കോഡ് സഞ്ജു നേടിയിരുന്നു.