നെതർലൻഡ്‌സിനെതിരായ സൂപ്പർ 12 മത്സരത്തിനിടെ ഐസിസി ടി20 ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന ഇന്ത്യൻ താരം എന്ന യുവരാജ് സിംഗിന്റെ റെക്കോർഡാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ തകർത്തത്. നെതർലൻഡ്‌സിനെതിരായ ഇന്നിംഗ്‌സിലെ മൂന്നാമത്തെ സിക്‌സോടെ, ടി20 ലോകകപ്പ് ചരിത്രത്തിലെ തന്റെ സിക്‌സുകളുടെ എണ്ണം 34 ആയി രോഹിത് ഉയർത്തി. യുവരാജ് സിംഗിന്റെ 33 സിക്‌സറുകളുടെ മുൻ റെക്കോർഡ് അദ്ദേഹം തകർത്തു.
പതിവ് പോലെ അത്ര നല്ല താളത്തിൽ അല്ലായിരുന്നു എങ്കിലും ഫോമിലേക്ക് മടങ്ങിയ വരൻ രോഹിതിനെ സഹായിക്കും. ടൈമിംഗ് സാധരണ നിലയിൽ കിട്ടിയില്ല എങ്കിലും രോഹിത് കളിച്ച ഷോട്ടുകൾ ഒകെ മികച്ചതായിരുന്നു. യുവരാജിനെ മറികടന്നതുമായി ബന്ധപ്പെട്ട് ചോദിച്ചപ്പോൾ ഹാരം പറഞ്ഞത് ഇങ്ങനെ.
‘അദ്ദേഹം അതിൽ അധികം സന്തോഷിക്കില്ല’ യുവരാജുമായി വളരെയടുത്ത സൗഹൃദം പുലർത്തുന്ന ആളാണ് രോഹിത് ശർമ്മ, പ്രകടനം മോശമാകുമ്പോൾ രോഹിതിനെ ട്രോളി പലപ്പോഴും രംഗത്ത് എത്തുകയും ചെയ്യാറുണ്ട് യുവരാജ്.
ടി20 ലോകകപ്പില്‍ ഇന്നു നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. വ്യാഴാഴ്ച സിഡ്നിയില്‍ നടന്ന ലോകകപ്പ് രണ്ടാം ഏറ്റുമുട്ടലില്‍ നെതര്‍ലാന്‍ഡ്‌സിനെ 56 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ എത്തുമ്പോള്‍ മറുവശത്ത് പ്രോട്ടീസ് ബംഗ്ലാദേശിനെ 104 റണ്‍സിന് പരാജയപ്പെടുത്തിയാണ് വരുന്നത്. ഗ്രൂപ്പ് 2 പോയിന്റ് നിലയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക തൊട്ടുപിന്നാലെ രണ്ടാമതുമാണ്.
Read more
മത്സരം നടക്കുന്ന പെര്‍ത്തിലെ താപനില ഏകദേശം 18 ഡിഗ്രി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാത്രി കഴിയുന്തോറും അത് കുറഞ്ഞു വരും. നല്ല വാര്‍ത്ത എന്തെന്നാല്‍, രാത്രിയില്‍ പ്രതീക്ഷിക്കുന്ന മഴയുണ്ടാകില്ല, ഈര്‍പ്പത്തിന്റെ അളവ് ഏകദേശം 51% ആയിരിക്കും. അതിനാല്‍ മത്സരത്തില്‍ മഴ വില്ലനാവില്ലെന്ന് പ്രതീക്ഷിച്ചേക്കാം.