ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ മികച്ച വിജയം നേടാൻ കരുത്തരായ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് അവർ അലാവസിനെ പരാജയപ്പെടുത്തിയത്. റയലിന് വേണ്ടി എംബപ്പേ, റോഡ്രിഗോ, വാസ്‌കസ് എന്നിവരാണ് ഗോൾ നേടിയത്. അത് വരെ പുറകിൽ നിന്ന അലാവസ് കളിയുടെ അവസാനമാണ് രണ്ട് ഗോളുകളും നേടിയത്.
ഈ സീസണിൽ മികച്ച തുടക്കമാണ് റയലിന് ലഭിച്ചിട്ടുള്ളത്. നിലവിലെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് അവർ നിൽക്കുന്നത്. എന്നാൽ കളിക്കുന്ന മത്സരങ്ങളിൽ ഒട്ടുമിക്കതും അവർ പെനാൽറ്റിയിലൂടെയാണ് ഗോളുകൾ നേടിയിരിക്കുന്നത്. റയലിന് ഒരുപാട് പെനാൽറ്റികൾ റഫറിമാർ അനുവദിക്കുന്നു എന്ന് പറഞ്ഞാണ് ആരാധകർ പരിഹസിക്കുന്നത്. അലാവസിനെതിരെ നടന്ന മത്സരത്തിൽ എൻഡറിക്കിന് അനുവദിച്ച പെനാൽറ്റി ശെരിക്കും അവർ അർഹിക്കുന്നതല്ലായിരുന്നു.
റയൽ മാഡ്രിഡിനെ ട്രോളി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് മറ്റൊരു സ്പാനിഷ് ക്ലബായ വലൻസിയ. അവരുടെ സ്റ്റോറിൽ മുന്നറിയിപ്പ് ബോർഡ് അവർ സ്ഥാപിച്ചു, അതിൽ ഇപ്രകാരമാണ് എഴുതിയിരിക്കുന്നത്.” ശ്രദ്ധിക്കുക, തറയിൽ വഴുക്കൽ ഉണ്ട്, നിങ്ങൾ വീണു കഴിഞ്ഞാൽ പെനാൽറ്റി ലഭിക്കുന്നത് റയൽ മാഡ്രിഡിനായിരിക്കും”. ഇതാണ് അവർ എഴുതിയിരിക്കുന്നത്.
ആകെ ലഭിച്ച 5 പെനാൽറ്റികളിൽ 3 പെനാൽറ്റിയും എടുത്തത് സൂപ്പർ താരം കിലിയൻ എംബപ്പേയാണ്. രണ്ട് പെനാൽറ്റികൾ വിനീഷ്യസ് ജൂനിയർ എടുക്കുകയും ചെയ്തിരുന്നു. ലീഗിൽ ഏറ്റവും കൂടുതൽ പെനാൽറ്റികൾ ലഭിച്ചത് റയൽ മാഡ്രിഡിന് തന്നെയാണ്. റയലിന്റെ അടുത്ത മത്സരം അത്ലറ്റികോ മാഡ്രിഡ് ആയിട്ടാണ്.