'പെനാൽറ്റി മിസ്സാക്കിയെങ്കിലും ഞാനക്കാര്യം മനസില്‍ ഉറപ്പിച്ചിരുന്നു'; വെളിപ്പെടുത്തി റൊണാൾഡോ

ഇന്നലെ നടന്ന യൂറോ കപ്പിൽ സ്ലോവേനിയയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 3 – 0 ത്തിനു തോല്പിച്ച് അടുത്ത ഘട്ടമായ ക്വാട്ടർ ഫൈനലിലേക്ക് പ്രവേശിച്ച് പോർച്ചുഗൽ. മത്സരം ജയിച്ചിട്ടും താരങ്ങളും കാണികളും അത്ര സന്തോഷത്തിൽ ആയിരുന്നില്ല. മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റാത്ത വിഷമത്തിലായിരുന്നു പോർച്ചുഗൽ താരങ്ങൾ എങ്കിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഗോൾ അക്കൗണ്ട് തുറക്കുന്നത് കാണാൻ പറ്റാത്തതിലായിരുന്നു കാണികളുടെ സങ്കടം. ഇന്നലെ റൊണാൾഡോ എടുത്ത 104 ആം മിനിറ്റിലെ പെനാൽറ്റി അദ്ദേഹത്തിന് ഗോൾ നേടാൻ സാധിച്ചിരുന്നില്ല. പക്ഷെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ താരം തന്നെ ആദ്യം ഗോൾ നേടി.

റൊണാൾഡോ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ:

” പെനാൽറ്റി ഞാൻ മിസ് ആക്കിയിരുന്നെങ്കിലും ഷൂട്ട് ഔട്ടിൽ എനിക്ക് തന്നെ ആദ്യം ഗോൾ നേടണം എന്നുണ്ടായിരുന്നു. അത് കൊണ്ടാണ് ഞാൻ ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മുൻപോട്ട് വന്നത്. ഉത്തരവാദിത്വങ്ങളിൽ നിന്നും പേടിച്ച് പിറകോട്ട് പോകുന്ന ആൾ അല്ല ഞാൻ”

യൂറോ കപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ റൊണാൾഡോയ്ക്ക് ഇത് വരെ സാധിച്ചിട്ടില്ല. വരും മത്സരങ്ങളിൽ മികച്ച രീതിയിലുള്ള തിരിച്ച് വരവ് അദ്ദേഹം നടത്തും എന്നാണ് ഫുട്ബോൾ ആരാധകരുടെ പ്രതീക്ഷ. ഇന്നലെ നടന്ന മത്സരത്തിൽ ഗോൾ കീപ്പർ ദിയഗോ കോസ്റ്റ ആയിരുന്നു ടീമിന്റെ രക്ഷകനായി ഉദിച്ചത്. സ്ലോവേനിയയുടെ 3 പെനാൽറ്റി ഷോട്ടുകളും താരം വലയിൽ കയറ്റാതെ തടഞ്ഞു സ്വന്തം ടീമിനെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിച്ചു.  ജൂലൈ 6 നു ഫ്രാൻസിനെതിരെയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം.