ഈ വർഷത്തെ കോപ്പ അമേരിക്കയിൽ മിന്നും പ്രകടനം കാഴ്ച വെച്ച് അർജന്റീന അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു എയ്ഞ്ചൽ ഡി മരിയ. നിലവിൽ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കക്ക് വേണ്ടിയാണ് ഡി മരിയ കളിച്ചുകൊണ്ടിരിക്കുന്നത്.
എന്നാൽ ട്രെയിനിങ് സെഷനിൽ വെച്ച് അദ്ദേഹത്തിന്റെ കാലിനു പരിക്ക് ഏറ്റിരുന്നു.
അർജന്റീനൻ മത്സരങ്ങളിൽ നിന്നും താരം വിരമിച്ചതോടെ ഇനി ഒരു മത്സരങ്ങളിൽ പോലും അദ്ദേഹം കളിക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു. പക്ഷെ ചിലിക്കെതിരെ ഉള്ള മത്സരത്തിൽ 11 മിനിറ്റുകൾ മാത്രം കളിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ നിർദ്ദേശിച്ചിരുന്നു. അതിൽ നിന്നും താരം പിന്മാറുകയും ചെയ്യ്തു. ഇപ്പോൾ അർജന്റീനൻ ഫുട്ബോൾ അസോസിയേഷൻ ഡി മരിയയെ തിരിച്ച് കൊണ്ട് വരാൻ വേണ്ടി പുതിയ പദ്ധതികൾ ഇട്ടിട്ടുണ്ട്.
ചിലിക്കെതിരെ ഉള്ള മത്സരത്തിൽ അദ്ദേഹത്തെ ആദരിക്കാൻ വേണ്ടി AFA ഡി മരിയയെ സമീപിച്ചിരുന്നു. താരം അർഹിക്കുന്ന രീതിയിലുള്ള ട്രിബ്യൂട്ട് തന്നെയായിരിക്കും അർജന്റീന നൽകുക. സെപ്റ്റംബർ ആറാം തീയതി അർജന്റീനയിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ ഒരു മത്സരം നടക്കുക. ഈ ചടങ്ങിലേക്ക് വരും എന്ന് ഡി മരിയ പറയുകയും ചെയ്യ്തു.
പക്ഷെ പരിക്ക് ഉള്ളത് കൊണ്ട് അദ്ദേഹം ചടങ്ങിൽ പങ്കെടുക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഇത് വരെ ഔദ്യോഗീകമായ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. പരിക്ക് ആയത് കൊണ്ട് തന്നെ മത്സരത്തിൽ കളിക്കാൻ സാധ്യത കുറവാണ്. ചിലി, കൊളംബിയ എന്നിവർക്കെതിരെയുള്ള അർജന്റീനയുടെ സ്ക്വാഡ് കഴിഞ്ഞ ദിവസം പരിശീലകനായ സ്കലോണി പ്രഖ്യാപിച്ചിരുന്നു. ഇത്തവണ കൂടുതൽ യുവതാരങ്ങൾക്ക് ഇടം നേടാൻ സാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഡി മരിയയുടെ കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.