'ഇത് അയാളുടെ കാലമല്ലേ'; സെപ്റ്റംബർ മാസത്തിലെ ഏറ്റവും മികച്ച താരമായി ലാമിന് യമാൽ

ബാർഴ്സിലോണയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് സ്പാനിഷ് യുവ താരമായ ലാമിന് യമാൽ നടത്തുന്നത്. ഈ സീസണിൽ പത്ത് ഗോളുകളുടെ പങ്കാളിത്തമാണ് അദ്ദേഹം ടീമിനായി നേടിയിരിക്കുന്നത്. സീസണിൽ അഞ്ച് ഗോളുകളും അഞ്ച് അസിസ്റ്റുകളും ആണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ അർഹിച്ച പുരസ്‌കാരം തന്നെയാണ് അദ്ദേഹം നേടിയിരിക്കുന്നത്. ലാലിഗയിൽ സെപ്റ്റംബർ മാസത്തിലെ ഏറ്റവും മികച്ച താരം എന്ന പുരസ്‌കാരമാണ് അദ്ദേഹത്തിന് ലഭച്ചിരിക്കുന്നത്.

ലീഗിൽ കളിച്ച നാല് മത്സരങ്ങളിൽ നാല് ഗോളുകളുടെ പങ്കാളിത്തമാണ് അദ്ദേഹം നേടിയടുത്തത്. അതിൽ മൂന്നു ഗോളുകളും ഒരു അസിസ്റ്റും ആണ് സ്വന്തമാക്കിയത്. ജിറോണയ്ക്കെതിരെ ഇരട്ട ഗോളുകൾ നേടിയ യമാൽ ഒസാസുനക്കെതിരെ ഒരു ഗോൾ നേടി മികച്ച പ്രകടനം കാഴ്ച
വെച്ചിരുന്നു. കൂടാതെ വിയ്യാറയലിനെതിരെയുള്ള മത്സരത്തിൽ ഒരു അസിസ്റ്റ് സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞിരുന്നു.

ഓഗസ്റ്റ് മാസത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് മറ്റൊരു ബാഴ്സിലോണൻ താരമായ റാഫിഞ്ഞയായിരുന്നു. റയൽ മാഡ്രിഡ് താരമായ എംബപ്പേയെ തോൽപ്പിച്ചു കൊണ്ടാണ് യമാൽ ഈയൊരു പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്. കൂടാതെ ഇനാക്കി വില്യംസ്, ലോ ചെൽസോ എന്നിവരെയും ഇദ്ദേഹം പരാജയപ്പെടുത്തിയിട്ടുണ്ട്.

Read more