'പോള്‍ പോഗ്ബയ്ക്ക് ആശ്വാസം'; ഏർപ്പെടുത്തിയ വിലക്ക് വെട്ടിക്കുറച്ചു; വിഷമകരമായ കാലഘട്ടം കഴിഞ്ഞു എന്ന താരം

മത്സരത്തിന് വേണ്ടി ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ഫ്രഞ്ച് ടീമിലെ പ്രമുഖ താരവും, ലോകകപ്പ് ജേതാവുമായ പോള്‍ പോഗ്ബയുടെ വിലക്ക് വെട്ടിക്കുറച്ചു. കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സില്‍ നൽകിയ അപ്പീൽ വിജയിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ വിലക്ക് വെട്ടിക്കുറച്ചത്. നാല് വർഷത്തെ വിലക്കാണ് ശിക്ഷയായി അദ്ദേഹത്തിന് നൽകിയിരുന്നത്. എന്നാൽ അപ്പീൽ വിജയിച്ചതോടെ അത് 18 മാസത്തെ വിലക്കായി കുറച്ചു. കുറ്റമുക്തനായതിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു.

പോള്‍ പോഗ്ബ പറയുന്നത് ഇങ്ങനെ:

“ഒടുവില്‍ ആ ദുഃസ്വപ്‌നം അവസാനിച്ചിരിക്കുന്നു. എന്റെ സ്വപ്‌നങ്ങളെ പിന്തുടരാന്‍ കഴിയുന്ന ദിവസത്തിനായി ഇനി എനിക്ക് കാത്തിരിക്കാം. ലോക ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സിയുടെ ചട്ടങ്ങള്‍ അറിഞ്ഞു കൊണ്ട് ഞാന്‍ ഒരിക്കലും ലംഘിച്ചിട്ടില്ലെന്ന് ഞാന്‍ എപ്പോഴും പറഞ്ഞിരുന്നു. ഞാന്‍ സത്യസന്ധതയോടെയാണ് കളിക്കുന്നത്”

പോള്‍ പോഗ്ബ തുടർന്നു:

“ഇത് കര്‍ശനമായ കുറ്റമാണെന്ന് ഞാന്‍ അംഗീകരിക്കുന്നെങ്കിലും എന്റെ വാദം കേട്ട സിഎഎസിലെ ജഡ്ജിമാരോട് ഞാന്‍ നന്ദി അറിയിക്കുന്നു. ഇത് എന്റെ ജീവിതത്തില്‍ വളരെ വിഷമകരമായ കാലഘട്ടമായിരുന്നു. ഈ വിലക്ക് കാരണം ഞാന്‍ കഠിനാധ്വാനം ചെയ്തിരുന്ന കാര്യങ്ങളെല്ലാം നിര്‍ത്തിവെച്ചിരുന്നു” പോള്‍ പോഗ്ബ പറഞ്ഞു.