ഇന്നലെ യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ ചരിത്ര നേട്ടം മാത്രമല്ല ഫ്രാൻസ് സ്വന്തമാക്കിയത്, നാണംകെട്ട തോൽവിയും അവർ കരസ്ഥമാക്കിയിരുന്നു. ഫ്രാൻസിനെതിരെ കരുത്തരായ ഇറ്റലി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. ഫ്രാൻസിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഗോൾ ആയിരുന്നു ഇന്നലത്തെ മത്സരത്തിൽ പിറന്നത്.
മത്സരത്തിലെ പന്ത്രണ്ടാം സെക്കൻഡിൽ തന്നെ ബാർക്കോള ഫ്രാൻസിന് വേണ്ടി ഗോൾ നേടി ലീഡ് ഉയർത്തി. പക്ഷെ ആ സന്തോഷം അധിക നേരം നീണ്ടുനിന്നില്ല. മത്സരത്തിന്റെ മുപ്പതാം മിനിറ്റിൽ ഡി മാർകോ ഇറ്റലിക്ക് വേണ്ടി തകർപ്പൻ ഗോൾ നേടി. അതിൽ അസിസ്റ് സ്വന്തമാക്കിയത് ടോണാലിയായിരുന്നു.
ആദ്യ പകുതി അവസാനിച്ചപ്പോൾ ഇരുടീമുകളും 1-1 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. രണ്ടാം പകുതി മുതൽ ഇറ്റലി ആക്രമിച്ചാണ് കളിച്ചത്, അതിൽ രണ്ട് ഗോളുകൾ കൂടി ഇറ്റലി നേടുകയും ചെയ്യ്തു. ഫ്രറ്റെസി, റാസ്പഡോറി എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയിരുന്നത് ഇറ്റലി ആയിരുന്നു. ഫ്രാൻസ് താരങ്ങളുടെ മുന്നേറ്റങ്ങൾ ഇറ്റലി ഡിഫൻഡറുമാരും, ഗോൾ കീപ്പറും തടയുകയായിരുന്നു.
ഫ്രാൻസിനേക്കാൾ കൂടുതൽ അപകടകരമായ മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ ഇറ്റലിക്ക് സാധിക്കുകയായിരുന്നു. ഫ്രാൻസിന് വേണ്ടി എംബാപ്പായും, ഗ്രീസ്മാനും മികച്ച പ്രകടനം നടത്തിയെങ്കിലും ഫലം കണ്ടില്ല. അടുത്ത മത്സരത്തിൽ നല്ല മാർജിനിൽ ടീം വിജയിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.