നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം തിരികെ കളിക്കളത്തിലേക്ക് രാജകീയ വരവ് നടത്തുകയാണ് ബ്രസീലിയൻ ഇതിഹാസമായ നെയ്മർ ജൂനിയർ. പരിക്ക് മൂലം ഒന്നര വർഷമാണ് അദ്ദേഹം മാറി നിന്നത്. അതിൽ കോപ്പ അമേരിക്കൻ ടൂർണമെന്റ് ഉൾപ്പടെ ഒരുപാട് പ്രധാന മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു. ഇന്ന് AFC ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ സൗദി അറേബ്യൻ വമ്പൻമാരായ അൽ ഹിലാലും അൽ ഐനയുമാണ് ഏറ്റുമുട്ടുന്നത്.
നെയ്മർ ജൂനിയർ മടങ്ങിയെത്തുന്ന വിവരമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്ന നെയ്മർ ജൂനിയറിനെ കുറിച്ച് അദ്ദേഹത്തിന്റെ പിതാവ് നെയ്മർ സാന്റോസ് ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പ് പങ്ക് വെച്ചിട്ടുണ്ട്.
നെയ്മർ സാന്റോസിന്റെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ:
“പ്രിയപ്പെട്ട മകനെ..നിന്നെ കളിക്കളത്തിൽ കാണുന്നത് ഞാൻ ഒരുപാട് മിസ്സ് ചെയ്തിരുന്നു. ഇതിനോടകം തന്നെ ഒരു വർഷം പിന്നിട്ടു കഴിഞ്ഞു. പക്ഷേ ഇത് കഴിഞ്ഞതെല്ലാം മറക്കാനുള്ള ഒരു സമയമാണ്. ആ പരിക്കും വേദനയും എല്ലാം മറക്കേണ്ടതുണ്ട്. എല്ലാം കടന്നുപോകും എന്നത് നമുക്ക് അറിയാവുന്ന ഒരു കാര്യമാണല്ലോ. ഇനി നമുക്ക് മുന്നോട്ടു നോക്കേണ്ടതുണ്ട്. കരിയറിന്റെ പുതിയ സൈക്കിളിലെ പുതിയ ലക്ഷ്യങ്ങളാണ് ഇനി നമ്മുടെ മുന്നിലുള്ളത്. എന്തൊക്കെ സംഭവിച്ചാലും ഞങ്ങൾ നിന്നോടൊപ്പം ഉണ്ടാകും. നിന്റെ മാജിക് കൊണ്ട് ഞങ്ങളെ വീണ്ടും പുഞ്ചിരിപ്പിക്കുക”
നെയ്മർ സാന്റോസ് തുടർന്നു:
Read more
“ലോകത്ത് ലക്ഷക്കണക്കിന് ആരാധകർ നിന്നെ കാത്തിരിക്കുന്നു. ആരാധകർ എല്ലാവരും നിന്റെ റിക്കവറിയുടെ ഓരോ നിമിഷവും ഫോളോ ചെയ്തവരാണ്. നിന്റെ മത്സരങ്ങൾ കാണാനും ഗോളുകൾ കാണാനും അസിസ്റ്റുകൾ കാണാനും വേണ്ടിയാണ് അവർ കാത്തിരിക്കുന്നത്. തീർച്ചയായും നീ നിന്റെ സ്വതസിദ്ധമായ ശൈലിയിൽ ഗോളുകൾ ആഘോഷിക്കുക. ഞാൻ നിന്നെ ഏറെ ഇഷ്ടപ്പെടുന്നു. നിനക്ക് എല്ലാവിധ ആശംസകളും നേരുന്നു“ നെയ്മർ സാന്റോസ് കുറിപ്പിൽ പറഞ്ഞു.