ലോകത്തിൽ ഏറ്റവും കൂടുതൽ കപ്പുകൾ നേടിയ താരമായ ലയണൽ മെസിയെ ആദരിച്ച് ഇന്റർ മിയാമി. ഈ വർഷത്തെ കോപ്പ അമേരിക്കൻ കപ്പ് ജേതാക്കളായതിലൂടെ ആണ് താരം ഏറ്റവും കൂടുതൽ ചാംപ്യൻഷിപ്പുകൾ ഉള്ള വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത്. മത്സരത്തിൽ വെച്ച് താരത്തിന്റെ കാലിനു ഗുരുതരമായ പരിക്കാണ് സംഭവിച്ചത്. ചടങ്ങിലേക്ക് മെസി വരാനുള്ള സാധ്യതയും കുറവായിരുന്നു. എന്നാൽ താരം കാലിനു ഫ്രാക്ചർ ആയിട്ടും കാണികളെ കാണുവാനായി മത്സരത്തിൽ വന്നു. അവിടെ വെച്ചായിരുന്നു താരത്തിനെ ഇന്റർ മിയാമി ക്ലബംഗങ്ങൾ ആദരിച്ചത്.
ഈ വർഷത്തെ കോപ്പ അമേരിക്കൻ ടൂർണമെന്റ് കപ്പ് നേടിയതോടെ അടുപ്പിച്ച് രണ്ട് തവണയാണ് അർജന്റീന ജേതാക്കളായത്. അതിലൂടെ അവർ ചാംപ്യൻഷിപ് നിലനിർത്തുകയും ചെയ്യ്തു. ഈ വർഷത്തിലെ ടൂർണമെന്റിൽ എടുത്ത് പറയേണ്ടത് അർജന്റീനൻ താരം ലൗറ്ററോ മാർട്ടിനെസിന്റെ മികവാണ്. താരം അർജന്റീനയ്ക്ക് വേണ്ടി അഞ്ച് ഗോളുകളാണ് നേടിയത്. അദ്ദേഹത്തിന് തന്നെ ആയിരുന്നു ഗോൾഡൻ ബൂട്ട് പുരസ്കാരവും. മിക്ക മത്സരങ്ങളും അർജന്റീന ഗോൾ രഹിത നിലയിൽ ആയിരന്നു കളി അവസാനിപ്പിച്ചിരുന്നത്. പെനാൽറ്റി ഷൂട്ട് ഔട്ടുകളിൽ അർജന്റീനയ്ക്ക് രക്ഷകനായത് ഗോൾ കീപ്പർ എമി മാർട്ടിനെസ് ആണ്. അദ്ദേഹത്തിനാണ് ഈ വർഷത്തെ ഗോൾഡൻ ഗ്ലോവ് പുരസ്കാരവും നൽകിയത്.
ഈ സീസണിൽ ലയണൽ മെസിക്ക് മുൻപുള്ള സീസൺ പോലെ തിളങ്ങാൻ സാധിച്ചിരുന്നില്ല. താരം ടീമിനായി ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് നേടിയത്. അദ്ദേഹത്തിനെ ആയിരുന്നു എതിർ ടീമുക കൂടുതൽ മാർക്ക് ചെയ്തിരുന്നതും. പക്ഷെ ടീമിൽ അദ്ദേഹത്തിന് വേണ്ട രീതിയിൽ കളിക്കാൻ സാധിച്ചില്ലെങ്കിലും ടീമിലെ മറ്റു സഹ താരങ്ങൾ മികച്ച പ്രകടനം നടത്തി അർജന്റീനയ്ക്കും അദ്ദേഹത്തിനും വേണ്ടി കപ്പ് നേടി കൊടുത്തു.
Read more
45 ചാംപ്യൻഷിപ് ട്രോഫികളാണ് ലയണൽ മെസി തന്റെ കാരിയറിൽ ഉടനീളം നേടിയിട്ടുള്ളത്. ഏറ്റവും സക്സെസ്സ്ഫുള് ആയ കളിക്കാരൻ എന്നാണ് ആരാധകർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ചടങ്ങിൽ അദ്ദേഹം നേടിയ എല്ലാ ട്രോഫികളുടെയും ചിത്രം പോസ്റ്റർ പോലെ കാണിക്കുകയും ചെയ്യ്തു. ചടങ്ങിന് ശേഷം നടന്ന മത്സരത്തിൽ ചിക്കാഗോയെ 2-1 ഇന്റർ മിയാമി തോൽപ്പിക്കുകയും ചെയ്യ്തു.