ഡെർബിയിൽ എന്നാൽ ഇതാണ്, അടിക്ക് തിരിച്ചടി. ആവേശം അവസാനം മിനിയിട്ട് വരെ അലതല്ലിയ മത്സരത്തിൽ ചെന്നൈയിൻ എഫ് സി- കേരള ബ്ലാസ്റ്റേഴ്‌സ് എഫ്. സി മത്സരം സമനിലയിൽ. ഇരുടീമുകളും മൂന്ന് ഗോൾ നേടിയാണ് പോരാട്ടം അവസാനിപ്പിച്ചത്. ആദ്യ പകുതിയിൽ ചെന്നൈ മൂന്ന് ഗോളുകൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് രണ്ടെണ്ണം നേടി.
ആദ്യ പകുതി
കൊച്ചിയിൽ ഒഴുകി എത്തിയ കാണികൾ ആവേശത്തോടെ ബ്ലാസ്റ്റേഴ്സിന് ജയ് വിളിച്ച് തുടങ്ങിയ സമയം തന്നെ ബ്ലാസ്റ്റേഴ്‌സ് ബോക്സിൽ വലിയ അപകടം നടന്നു. തുടക്കത്തിൽ തന്നെ ആടിയുലഞ്ഞ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കളിയുടെ ഒന്നാം മിനിറ്റിൽ തന്നെ ഗോൾ വഴങ്ങി. ബോക്‌സിന് പുറത്ത് നിന്നെടുത്ത ഫ്രീകിക്ക് അപകടം ഒന്നും കൂടാതെ കടന്നുപോകുമെന്ന് കരുതിയ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് പിഴക്കുന്നു. റഹീം അലിയുടെ തകർപ്പൻ ഫിനീഷിനൊടുവിൽ ചെന്നൈ ഒരു ഗോളിന് മുന്നിൽ. അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയിൽ ബ്ലാസ്റ്റേഴ്‌സ് ഉണർന്ന് കളിച്ചെങ്കിലും പ്രതിരോധത്തിന് പാളുന്നു കാഴ്ചയും കാണാൻ സാധിച്ചു.
സീസണിൽ ഇതുവരെ തിളങ്ങാതിരുന്ന പെപ്ര തുടക്കം മുതൽ കാണിച്ച ആവേശത്തിന് ഫലം കണ്ടു. താരത്തെ ബോക്‌സിന് ഉള്ളിൽ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി ദിമിത്രിയോസ് യാതൊരു ബുദ്ധിമുട്ടും കൂടാതെ വലയിലാക്കി. ഗോൾ വീണത് ഒന്ന് ആഘോഷിക്കാനുള്ള സമയം ബ്ലാസ്റ്റേഴ്‌സ് പ്രതിരിയുദ്ധം നൽകിയില്ല. 13 ആം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന് ഉള്ളിൽ നടൻ കൂട്ടപ്പൊരിച്ചിൽ പീൽറ്റിയിൽ കലാശിക്കുന്നു. ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന് പിഴച്ചു. യാതൊരു പിഴവും കൂടാതെ കിക്ക് എടുത്ത മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയ ജോർദാൻ മുറെ പന്ത് വലയിൽ എത്തിച്ചു. എന്താണ് സംഭവിച്ചത് എന്ന വിചിന്തനം നടത്താൻ പോലും യാതൊരു സമയം കൊടുക്കാതെ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്ത് മുറെ 24 ആം മിനിറ്റിൽ ടീമിന്റെ മൂന്നാം ഗോൾ നേടുന്നത്.
അതോടെ ബ്ലാസ്റ്റേഴ്‌സ് തളരും എന്ന് കരുതിയവർക്ക് തെറ്റി. പതുക്കെ പതുക്കെ കളിയിലേക്ക് തിരിച്ചുവന്ന ബ്ലാസ്റ്റേഴ്‌സ് പെപ്രയിലൂടെ രണ്ടാം ഗോൾ കണ്ടെത്തുന്നു. ലുണയുടെ മനോഹരമായ പാസിൽ നിന്ന് സീസണിലെ തന്റെ ആദ്യ ഗോളും ടീമിന് കളിയിലേക്ക് തിരികെ എത്താനുള്ള മാർഗവും തുറന്നു കൊടുത്തു.
രണ്ടാം പകുതി
എങ്ങനെ എങ്കിലും ഒരു സമനില എന്നതിനേക്കാൾ ജയിക്കാനുറച്ച് രണ്ടാം പകുതിയിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് മനോഹരമായി തന്നെ കളിച്ചു. അതിന്റെ ഫലം ടീമിന് കിട്ടിയത് കളിയുടെ 59 ആം മിനിറ്റിൽ ദിമിത്രിയോസ് ബോക്‌സിന് പുറത്ത് നിന്നെടുത്ത ഷോട്ട് വലയിൽ.. അതോടെ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ആത്മവിശ്വാസത്തോടെ കളിച്ചു. എന്നാലും ഭാഗ്യം ടീമിനെ ചതിച്ചു.
കളിയുടെ അവസാന നിമിഷം വരെ ജയത്തിനായി ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചപ്പോൾ സമനില ആയിരുന്നു ചെന്നൈ ലക്ഷ്യമിട്ടത്. അതിനാൽ തന്നെ അവർ പ്രതിരോധ സമീപനം സ്വീകരിച്ചു.
Read more
ജയം സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് അനേകം അവസരങ്ങൾ ലഭിച്ചെങ്കിലും അതിന് ഫലം ഉണ്ടായില്ല. ഇരുടീമുകളും പ്രതിരോധത്തിൽ ശ്രദ്ധിച്ചതോടെ മത്സരം സമനിലയിൽ അവസാനിച്ചു.