കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് ഇതിഹാസ താരത്തിന് എതിരെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും വടിയെടുത്തു

വിവാദ ലൈംഗിക പരാമര്‍ശം നടത്തിയ കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് ഇതിഹാസ താരത്തിന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റയൂം താക്കീത്. താരത്തിന്റെ പരാമര്‍ശം ഗൗരവത്തില്‍ എടുത്ത എഐഎഫ്എഫ്് മേലില്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ എടികെ മോഹന്‍ബഗാനും കേരളാ ബ്‌ളാസ്‌റ്റേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിന് പിന്നാലെ സ്ത്രീകളുമായിട്ടാണ് മത്സരിച്ചത് എന്നായിരുന്നു എടികെ താരം സന്ദേശ് ജിങ്കന്റെ പരാമര്‍ശം. ഇരു ടീമുകളും തമ്മിലുള്ള മത്സരം 2-2 ന് സമാപിച്ചതിന് പിന്നാലെയായിരുന്നു താരത്തിന്റെ പരാമര്‍ശം.

ജിങ്കന്റെ പരാമര്‍ശം എഐഎഫഎഫിന്റെ അച്ചടക്കസമിതി ഗൗരവത്തില്‍ എടുത്തെങ്കിലും പിന്നാലെ താരം തന്നെ സാമൂഹ്യ മാധ്യമത്തിലൂടെ പൊതുമാപ്പ് പറഞ്ഞത് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പരിഗണിക്കുകയായിരുന്നു. ഇനി ആവര്‍ത്തിച്ചാല്‍ നടപടിയെടുക്കുമെന്ന് പാനല്‍ വ്യക്തമാക്കി.

കേരള ബ്‌ളാസ്‌റ്റേഴ്‌സ് ഇതിഹാസ താരങ്ങളില്‍ പെടുത്തി ആദരിക്കുന്ന താരമാണ് സന്ദേശ് ജിങ്കന്‍ ബ്‌ളാസ്‌റ്റേഴ്‌സിന്റെ പഴയ താരവും നായകനുമാണ്. നിലവില്‍ എടികെ യുടെ ഉപനായകനായി മാറിയിരിക്കുന്ന താരത്തിനെതിരേ അനേകം ആരാധകരാണ് രംഗത്ത് വന്നിരിക്കുന്നത്.