ഇനി വേറെ ലെവൽ കളികൾ, നീല കാർഡ് ഉണ്ടാക്കുന്ന മാറ്റങ്ങൾ കാണാൻ ഫുട്‍ബോൾ ലോകം; കിട്ടിയാൽ സംഭവിക്കുന്നത് ഇങ്ങനെ

ഫുട്‍ബോൾ ലോകത്ത് മറ്റൊരു വിപ്ലവകരമായ മാറ്റത്തിന് കളം ഒരുങ്ങുന്നു. ഫുട്‍ബോളിൽ കാലാകാലങ്ങളായി ഉണ്ടായിരുന്ന ചുവപ്പ്, മഞ്ഞ കാർഡുകൾ കൂടാതെ ഇനി നീല കാർഡ് കൂടി പ്രാബല്യത്തിൽ വരുന്നു. ഇത് 5 പതിറ്റാണ്ടിന് ശേഷം പുതിയ ഒരു ചുവടുവെപ്പ് തന്നെയാണെന്ന് യാതൊരു സംശയവും കൂടാതെ പറയാം.

നീല നിറത്തിൽ ഉള്ള കാർഡ് തുടക്കത്തിൽ പരീക്ഷണ അടിസ്ഥാനത്തിൽ ആയിരിക്കും നോക്കുക. അതിന്റെ വിജയപരാജയങ്ങൾ നോക്കി ആയിരിക്കും മത്സരങ്ങളിൽ അത് നടപ്പാക്കാനോ വേണ്ടയോ എന്നത് പരിശോധിക്കുക. ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം നീല ക്രഡിന്റെ ഉപയോഗം ഇങ്ങനെയാണ്:

മാച്ച് നിയന്ത്രിക്കുന്ന ആളുകളോടോ താരങ്ങളോടോ മത്സരത്തിൽ മോശമായി പെരുമാറുകയോ അനാവശ്യമായി ഫൗളുകൾ ഉണ്ടാക്കുകയോ ചെയ്താൽ നീല കാർഡ് കിട്ടും. ഒരു മത്സരത്തിൽ നീല കാർഡ് കിട്ടിയാൽ 10 മിനിറ്റ് സമയത്ത് കളത്തിൽ നിന്നും മാറേണ്ടതായി വരും. പിന്നീട് ഒരു കാർഡ് കൂടി ലഭിച്ചാൽ റെഡ് കാർഡിന് തുല്യമായി പിന്മാറേണ്ടതായിട്ടും വരും. ഒരു നീല കാർഡും ഒരു മഞ്ഞ കാർഡും ഒരു മത്സരത്തിൽ കിട്ടിയാലും അത് റെഡ് കാർഡ് ആയി പരിഗണിക്കും.

എന്തായാലും പുതിയ കാർഡ് ഉണ്ടാക്കുന്ന മാറ്റങ്ങൾ കാണാൻ കാത്തിരിക്കുകയാണ് ഫുട്‍ബോൾ ലോകം.