അര്‍ജന്റീനയുടെ വിജയത്തില്‍ മതിമറന്ന് ആരാധിക; സ്റ്റേഡിയത്തില്‍ വെച്ച് പരസ്യമായി തുണിയുരിഞ്ഞു

ഖത്തര്‍ ലോകകപ്പ് വിജയത്തില്‍ അര്‍ജന്റീനയുടെ വിജയത്തില്‍ മതിമറന്ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ വെച്ച് ഒരു ആരാധിക നടത്തിയ ആഹ്ലാദപ്രകടനം കുറച്ച് അതിര് വിട്ടു. ഗോണ്‍സാലോ മൊണ്ടീലിന്റെ പെനാല്‍റ്റി കിക്കില്‍ വിജയത്തിനരികെ അര്‍ജന്റീന എത്തിയപ്പോളാണ് ആരാധിക ക്യാമറയ്ക്ക് മുമ്പില്‍ വിവസ്ത്രയായത്.

ബിബിസിയാണ് ആരാധികയുടെ ദൃശ്യം പുറത്ത് വിട്ടത്. ഖത്തറിലെ കര്‍ശന നിയമങ്ങള്‍ ആരാധികക്ക് വിനയായിരിക്കുകയാണ്. തോളുകളും കാല്‍മുട്ടുകളും മൂടത്തക്ക രീതിയിലുള്ള വസ്ത്രധാരണം വേണമെന്നാണ് ഖത്തര്‍ നിയമം അനുശാസിക്കുന്നത്. ശരീരപ്രദര്‍ശനം നടത്തിയാല്‍ പിഴ ചുമത്തുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യാം.

രാജ്യത്തെ സംസ്‌കാരത്തിയെും നിയമങ്ങളെയും അനുസരിക്കണമെന്ന് കാണികള്‍ക്ക് നേരത്തെ തന്നെ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പ്രാദേശിക സംസ്‌കാരത്തേയും, ഖത്തര്‍ നിയമങ്ങളേയും അനുസരിക്കണമെന്ന് കാണികള്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒരു പരിധിക്കപ്പുറം ശരീരം പുറത്തു കാട്ടുന്ന രീതിയിലുള്ള വസ്ത്രധാരണം പാടില്ലെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.

Read more

പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നാണ് അര്‍ജന്റീന ഫ്രാന്‍സിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ചും എക്‌സ്ട്രാ ടൈമില്‍ മൂന്നു ഗോള്‍ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്.