സഞ്ജു ബാംഗ്ലൂരിൽ, അടുത്ത കളിക്ക് മുമ്പ് ആ കാര്യത്തിൽ തീരുമാനം; സംഭവം ഇങ്ങനെ

രാജസ്ഥാൻ റോയൽസിന്റെ നായകൻ സഞ്ജു സാംസൺ ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിലേക്ക് മടങ്ങി എന്ന് റിപ്പോർട്ടുകൾ. പരിക്കേറ്റ വിരലിന്റെ പരിശോധനയുടെ ഭാഗമായിട്ടാണ് അദ്ദേഹം ബാംഗ്ലൂരിലേക്ക് മടങ്ങിയത്. 2025 ഐപിഎൽ ആരംഭിക്കുന്നതിന് മുമ്പ് സാംസണിന്റെ വിരലിന് ഒടിവ് സംഭവിച്ച സാഹചര്യത്തിൽ സഞ്ജു നായകനായിട്ടല്ല പകരം ഇമ്പാക്ട് താരമായിട്ടാണ് കളത്തിൽ ഇപ്പോൾ കഴിഞ്ഞ മൂന്ന് മത്സരത്തിലും ഇറങ്ങിയത്.

ഡോക്ടർമാരിൽ നിന്നുള്ള നിർദേശം പ്രകാരം ഈ മൂന്ന് മത്സരങ്ങളിലും കീപ്പിങ് ജോലികൾ സഞ്ജു ചെയ്യാതെ പകരം ബാറ്റ്‌സ്മാനായി ഇറങ്ങുക ആയിരുന്നു. അതിനാൽ തന്നെ ഈ മൂന്ന് മത്സരങ്ങളിലും ടീമിനെ നയിച്ചത് റിയാൻ പരാഗ് ആയിരുന്നു . മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ തോറ്റ ടീം ഇന്നലെ ചെന്നൈയെ തോൽപ്പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കി.

അതേസമയം, ഏറ്റവും പുതിയ സംഭവവികാസങ്ങളിൽ, ടൈംസ് ഓഫ് ഇന്ത്യയിലെ ഗൗരവ് ഗുപ്തയുടെ റിപ്പോർട്ടുകൾ പ്രകാരം, അവസാന ഫിറ്റ്നസ് പരിശോധനകൾക്ക് വിധേയനാകാനും ഡോക്ടർമാരിൽ നിന്ന് അനുമതി മേടിക്കാനും സഞ്ജു ബാംഗ്ലൂരിൽ എത്തിയിരിക്കുന്നു.