കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിലുള്ള നോക്കൗട്ട് മത്സര വിവാദത്തില്‍ പ്രതികരിച്ച് എടികെ മോഹന്‍ ബഗാന്‍ കോച്ച് ജുവാന്‍ ഫെറന്‍ഡോ. ആരായാലും ഇക്കാര്യത്തില്‍ പ്രതിഷേധിക്കുമെന്നും കാരണം നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരേപോലെയാണെന്നും അദ്ദേഹം പറഞ്ഞു.
ശരിക്കും പറഞ്ഞാന്‍ ഇത് ആശയക്കുഴപ്പമുണ്ടാക്കുന്ന സാഹചര്യമാണ്. ഞാന്‍ ഇക്കാര്യത്തെ കുറിച്ച് പലരോടും സംസാരിച്ചിരുന്നു. ആരായാലും ഇക്കാര്യത്തില്‍ പ്രതിഷേധിക്കും. കാരണം നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരേപോലെയാണല്ലോ.
അവിടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി എനിക്ക് അറിയില്ല. റഫറി ലൂണയോട് മാറി നില്‍ക്കാന്‍ പറയുകയോ, ഛേത്രിയോട് വാള്‍ സെറ്റ് ചെയ്യുന്നത് വരെ കാത്തുനില്‍ക്കാനോ പറഞ്ഞിട്ടുണ്ടോ എന്നൊന്നും എനിക്കറിയില്ല. ഛേത്രിയ്ക്കും ലൂണയ്ക്കും മാത്രമാണ് ഇക്കാര്യത്തില്‍ സത്യമറിയൂ. പക്ഷെ ഈ സംഭവം കണ്ടപ്പോള്‍ എനിക്ക് വളരെ നിരാശ തോന്നി.
Read more
ഇന്ത്യയില്‍ പലയിടത്തും ഇത് സംഭവിക്കുന്നുണ്ട്. അസിറ്റന്‍ഡ് റഫറിമാര്‍ ഒരു കാര്യവും റഫറി മറ്റൊരു കാര്യവും തീരുമാനിക്കും. ബ്ലാസ്റ്റേഴ്സിന്റെ കഠിന പ്രയത്നമാണ് അവരെ നോകൗട്ട് വരെ എത്തിച്ചത്. മത്സരത്തില്‍ 90 മിനിറ്റും അവര്‍ തകര്‍പ്പന്‍ കളി തന്നെ കളിച്ചു. അവരുടെ ഇത്രയും കാലത്തെ കഷ്ടപ്പാടാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായത്- ഫെറന്‍ഡോ പറഞ്ഞു.