ആരെയും തള്ളാതെ, ആരെയും കുറ്റപ്പെടുത്താതെ!; തോൽവിയിലും ബ്ലാസ്റ്റേഴ്‌സ് കളിക്കാരെ ചേർത്ത് പിടിച്ച് കോച്ച് മൈക്കൽ സ്റ്റാഹ്രെ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ 3-1ൻ്റെ ക്ലിനിക്കൽ ജയത്തോടെ ബെംഗളൂരു എഫ്‌സി അഞ്ചാം ജയം കുറിച്ചു. ഇരു ടീമുകൾക്കും നിരവധി ഗോളവസരങ്ങൾ ലഭിച്ച 90 മിനിറ്റു നീളമുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ, എതിരാളികളുടെ ബോക്സിൽ കൃത്യതയില്ലാത്തതിനാൽ ബ്ലാസ്റ്റേഴ്‌സ് ബ്ലൂസിനെതിരെ തോൽവി ഏറ്റുവാങ്ങി.

ഹോർഹെ പേരേര ഡയസിന് ബ്ലാസ്റ്റേഴ്സിനോട് എന്താണിത്ര കലിപ്പ്? പകക്ക് പിന്നിൽ പ്രമുഖ മലയാളം കമന്റേറ്ററോ?

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ജീസസ് ജിമെനസ് നിർണായക പെനാൽറ്റി ഗോൾ നേടിയപ്പോൾ മുൻ ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡയസ് ഒരു ഗോളും പകരക്കാരൻ എഡ്ഗാർ മെൻഡസ് രണ്ട് ഗോളും നേടി ബെംഗളൂരുവിന്റെ വിജയത്തിന് അടിത്തറയിട്ടു. എന്നിരുന്നാലും, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് തൻ്റെ കളിക്കാരുടെ നിർണായക പിഴവുകൾക്ക് അവരെ കുറ്റപ്പെടുത്താൻ ആഗ്രഹിച്ചില്ല.

ജയിച്ചിട്ടും തോറ്റ് ബ്ലാസ്റ്റേഴ്‌സ്; കടുത്ത നിരാശ പ്രകടിപ്പിച്ച് കോച്ച് മൈക്കൽ സ്റ്റാഹ്രെ

പരസ്പരം ഒപ്പം നിൽക്കാനും ഒരു ടീമെന്ന നിലയിൽ തിരിച്ചടികൾ വിശകലനം ചെയ്ത് കാര്യങ്ങൾ അവർക്ക് അനുകൂലമാക്കാനും സ്റ്റാഹ്രെ തൻ്റെ കളിക്കാരോട് അഭ്യർത്ഥിച്ചു. “ഒരു നേതാവെന്ന നിലയിൽ, ഒരു പരിശീലകനെന്ന നിലയിൽ ഇത് എനിക്ക് വളരെ പ്രധാനമാണ്. ആരെയും തള്ളരുത്. ഞങ്ങൾ ഒരു ടീമാണ്. അപ്പോൾ എല്ലാവർക്കും അത് കാണാൻ കഴിയും. കളി കഴിഞ്ഞ് ഞങ്ങളും നേരെ സംസാരിച്ചു. നമ്മൾ പരസ്പരം പിന്തുണയ്ക്കണം. ”അദ്ദേഹം പറഞ്ഞു.

“പിന്നെ പിന്നിലെ നിരയിലെ പിഴവാണെന്ന് എല്ലാവർക്കും അറിയാം. അത് ഞങ്ങളുടെ ഗോൾകീപ്പറുടെ പിഴവാണ്. പക്ഷെ അത് സമ്മതിക്കുമ്പോൾ എല്ലാവർക്കും അറിയാം. അപ്പോൾ ഞങ്ങൾ മുന്നോട്ട് പോയി പരസ്പരം പിന്തുണയ്ക്കുന്നു. ബ്ലാസ്റ്റേഴ്‌സ് കുടുംബവും ഞങ്ങളുടെ കളിക്കാർക്ക് പിന്തുണ നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ വിരൽ ചൂണ്ടുന്നത് എളുപ്പമാണ്. ഞങ്ങളുടെ തെറ്റുകളിൽ നിന്ന് ഞങ്ങൾ പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”അദ്ദേഹം ഉപസംഹരിച്ചു.