അറ്റ്ലാൻ്റയിൽ കാനഡയ്ക്കെതിരെ നടന്ന കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ജൂലിയൻ അൽവാരസ്, ലൗട്ടാരോ മാർട്ടിനെസ് എന്നിവർ നേടിയ ഗോളുകളുടെ മികവിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തങ്ങളെ വെല്ലുളിച്ച അൽഫോൻസോ ഡേവീസിനെയും സംഘത്തെയും തകർത്തെറിഞ്ഞ് മെസിയും സംഘവും മികച്ച രീതിയിൽ തന്നെ കിരീടം നിലനിർത്താനുള്ള യാത്ര ആരംഭിച്ചിരിക്കുകയാണ്.
കാനഡ ആധിപത്യം പുലർത്തിയ ആദ്യ പകുതിയിൽ അര്ജന്റീന ശരിക്കും വിയർത്തു. കാനഡ താരങ്ങളുടെ വേഗമേറിയ നീക്കങ്ങൾക്ക് മുന്നിൽ പകച്ച അർജന്റീനക്ക് രണ്ടാം പകുതിയിൽ ജൂലിയൻ അൽവാരസ് ലീഡ് നൽകി ആരാധകർക്ക് ആശ്വാസം പകർന്നു. അലക്സിസ് മാക് അലിസ്റ്ററിൻ്റെ പ്രവർത്തന നൈതികതയ്ക്കും ലയണൽ മെസി അല്ലാതെ മറ്റാർക്കും കൊടുക്കാൻ സാധിക്കാതെ മനോഹരമായ പേസിനും അവർ നന്ദി പറയണം. മെസി ലിവർപൂൾ മിഡ്ഫീൽഡറിന് ഒരു ഇഞ്ച് പെർഫെക്റ്റ് പാസ് നൽകി, അൽവാരസ് ആകട്ടെ കിട്ടിയ അവസരം മുതലെടുത്ത് പന്ത് വലയിൽ എത്തിച്ചു. 2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ ക്രൊയേഷ്യയ്ക്കെതിരായ സെമിഫൈനൽ ബ്രേസിനുശേഷം അർജന്റീനക്ക് വണ്ടി അൽവാരസ് നേടുന്ന ആദ്യ ഗോളാണിത്.
ശേഷവും തുടർച്ചയായി ആക്രമിച്ച അര്ജന്റീന ഏത് നിമിഷവും ഗോൾ നേടുന്ന സൂചന കാണിച്ചു. കാനഡ ആകട്ടെ ആദ്യ പകുതിയിലെ മികവിന്റെ നിഴലിൽ പോലും ഇല്ലായിരുന്നു. മെസി അടക്കം ഓപ്പൺ ചാന്സുകള് മിസ് ആക്കിയെങ്കിലും 88 ആം മിനിറ്റിൽ മാർട്ടിനസ് അതിനീളം പ്രായശ്ചിത്തം ചെയ്ത് ഒരു ഗോൾ കൂടി നേടിയതോടെ അര്ജന്റീന ജയം ഉറപ്പിച്ചു.
ഇത് കൂടാതെ കോപ്പ അമേരിക്കയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി മെസ്സി ചരിത്രം കുറിച്ചുടൂർണമെൻ്റിൻ്റെ ഏഴ് പതിപ്പുകളിലായി മെസ്സി തൻ്റെ 35-ാം ഗെയിം കളിച്ചു, 1953 മുതൽ ചിലിയൻ ഗോൾകീപ്പർ സെർജിയോ ലിവിംഗ്സ്റ്റണിൻ്റെ പേരിലുള്ള മുൻ റെക്കോർഡ് മറികടന്നു.
Read more
ഈ ടൂർണമെൻ്റിലെ അദ്ദേഹത്തിൻ്റെ യാത്ര 20-ആം വയസ്സിൽ ആരംഭിച്ചു, അതിനുശേഷം 2021-ൽ കിരീടം നേടുകയും മൂന്ന് തവണ റണ്ണർഅപ്പ് നേടുകയും 2019-ൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. ജൂൺ 25ന് മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന പോരിൽ അവർ ചിലിയെ നേരിടും.