കോപ്പ അമേരിക്ക: ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി

കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചു. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ജൂലൈ മൂന്നിന് ആരംഭിക്കും. അഞ്ചുടീമുകള്‍ അണിനിരന്ന രണ്ട് ഗ്രൂപ്പില്‍ നിന്നും നാല് ടീമുകള്‍ വീതം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

ഗ്രൂപ്പ് എ യില്‍ അര്‍ജന്റീനയും ഗ്രൂപ്പ് ബി യില്‍ ബ്രസീലും ഒന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പ് എ യില്‍ നിന്നും അര്‍ജന്റീന, യുറുഗ്വായ്, പാരഗ്വായ്, ചിലി എന്നീ ടീമുകള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

Argentina to fly back to Argentina after Bolivia match at Copa America |  Mundo Albiceleste

ഗ്രൂപ്പ് ബി യില്‍ നിന്നും ബ്രസീല്‍, പെറു, കൊളംബിയ, ഇക്വഡോര്‍ എന്നീ ടീമുകളും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ബൊളീവിയ, വെനസ്വേല എന്നീ ടീമുകളാണ് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്.

Football: Brazil open Copa America with 3-0 win over Venezuela, Football  News & Top Stories - The Straits Times

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍

Read more

ജൂലൈ 3 പുലര്‍ച്ചേ 2.30 – പെറു vs പാരഗ്വായ്
ജൂലൈ 3 പുലര്‍ച്ചേ 5.30 – ബ്രസീല്‍ vs ചിലി
ജൂലൈ 4 പുലര്‍ച്ചേ 3.30 – യുറുഗ്വായ് vs കൊളംബിയ
ജൂലൈ 4 പുലര്‍ച്ചേ 6.30 – അര്‍ജന്റീന vs ഇക്വഡോര്‍