ഫെബ്രുവരിയിൽ 40 വയസ് തികയുകയാണ് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. കാലം എത്ര കഴിഞ്ഞാലും അദ്ദേഹം തന്റെ ഫോമിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാറില്ല. ഫുട്ബോൾ കരിയറിൽ അദ്ദേഹം തന്റെ അവസാന മത്സരങ്ങൾ ഇപ്പോൾ ആസ്വദിക്കുകയാണ്. കഴിഞ്ഞ വർഷത്തിൽ 40 ഗോളുകൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
നിലവിൽ റൊണാൾഡോ തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. 2026 ഫിഫ ലോകകപ്പ് ആയിരിക്കും അദ്ദേഹത്തിന്റെ അവസാനത്തെ ലോകകപ്പ്. അതും കൂടെ നേടിയാൽ തന്റെ സ്വപ്നം സഫലമാകും. ഈ പ്രായത്തിലും യുവ താരങ്ങൾക്ക് മോശമായ സമയമാണ് അദ്ദേഹം കൊടുക്കുന്നത്. റൊണാൾഡോ 2026 ലോകകപ്പ് കളിക്കുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ബ്രസീൽ പരിശീലകനായ ലൂയിസ് ഫിലിപ്പ്
ലൂയിസ് ഫിലിപ്പ് പറയുന്നത് ഇങ്ങനെ:
Read more
” റൊണാൾഡോയ്ക്ക് മികച്ച ഒരു വർഷമാണ് കിട്ടിയിരിക്കുന്നത്. സൗദിയിൽ ആയിരിക്കുമ്പോൾ ഞാൻ അവനെ കണ്ടിരുന്നു. പോർച്ചുഗൽ പരിശീലകനായ റോബർട്ടോ മാർട്ടിനെസിന്റെ വിളിക്കായി റൊണാൾഡോ കാത്തിരിക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം മികച്ച പ്രകടനമാണ് റൊണാൾഡോ ഇപ്പോൾ കാഴ്ച വെക്കുന്നത്. കഠിനമായ പരിശീലനത്തിലൂടെ അവൻ തന്റെ മികവ് വർധിപ്പിച്ചു” ലൂയിസ് ഫിലിപ് പറഞ്ഞു.