പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദിയിലെ അല്‍ നസര്‍ ക്ലബ്ബുമായി കരാര്‍ ഒപ്പുവെച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ തുകക്കാണ് ക്രിസ്റ്റ്യാനോ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. പരസ്യവരുമാനമടക്കം 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1770 കോടി രൂപ) വാര്‍ഷിക വരുമാനത്തോടെ രണ്ടര വര്‍ഷത്തേക്കാണ് കരാര്‍. ഇതോടെ സോഷ്യല്‍ മീഡിയയിലുടനീളം അല്‍ നസര്‍ ആണ് ട്രെന്‍ഡിംഗില്‍. കാല്‍പ്പന്ത് പ്രേമികള്‍ക്കടയില്‍ ഇതുതന്നെ പ്രധാന സംസാര വിഷയം.
ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍..
ഏഷ്യന്‍ ഫുട്ബോള്‍ അതിന്റെ സുവര്‍ണ്ണ നാളുകളുടെ peak ഇലേക്കു എത്തി എന്ന് ഇതിനാല്‍ നിസംശയം പറയാം . പതിറ്റാണ്ടുകളായി വന്‍കരയില്‍ പടി പടിയായി നടന്നു കൊണ്ടിരുന്ന പുരോഗമന പ്രക്രിയകള്‍ ഇവിടെ അതിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയില്‍ ചെന്നെത്തിയിരിക്കുന്നു.
ലോക കപ്പ് ഖത്തറില്‍ നടക്കുക വഴി ലഭിച്ച ഊര്‍ജ്ജത്തിന്റെ ശരിയായ വിനിയോഗം ആണ് cr 7 ന്റ വരവ്..അതേ ലോക ഫുട്ബാളിന്റെ കേന്ദ്രമായി ഏഷ്യ മാറിയിരിക്കുന്നു . അടുത്ത world cup ഇല് എട്ട് ഇടങ്ങള്‍ ലഭിക്കുന്നതും കൂടി ചേര്‍ത്ത് നോക്കിയാല്‍ ലോക ഫുട്ബോളില്‍ സംഭവിക്കുന്ന ഈ power shift ന്റെയും ചിത്രം കൂടുതല്‍ വ്യക്തം .
2025 സീസണവസാനിക്കുന്നതോടെ ക്രിസ്റ്റ്യാനോ സൗദി വിടും, 2030 ലോകകപ്പ് ബിഡ് ചെയ്യുമ്പോള്‍ തങ്ങളുടെ അംബാസഡര്‍ റോളില്‍ നില്ക്കാന് സൗദി ആവശ്യപ്പെട്ടെങ്കിലും പോര്‍ച്ചുഗലും ബിഡില്‍ ഉള്ളതിനാല്‍ അത് ശരിയല്ലെന്ന തോന്നലിലാണ് ക്രിസ്റ്റ്യാനോ തന്റെ തീരുമാനമെടുത്തത്.
ബൈ ദുബായ്, അല്‍ നാസറിന്റെ ക്രിസ്റ്റ്യാനോ ലേബല്‍ഡ് ജേഴ്സികള്‍ സൗദിയിലെ മാളുകള്‍ തൊട്ട് പെട്ടിക്കടകളില്‍ വരെ വളരെ സുലഭമായി ലഭിച്ചു തുടങ്ങി എന്നാണ് അറിയാന്‍ കഴിയുന്നത്.
Read more
കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്