നിന്നെക്കാൾ പത്തോണം കൂടുതൽ ഉള്ള എന്റെ അടുത്ത് വേണോ ജൂഡ് മോനെ വിളച്ചിൽ, സൂപ്പർതാരത്തിന്റെ കള്ളത്തരം പൊക്കി കാർലോ ആഞ്ചലോട്ടി; സഹായിച്ചത് വിനീഷ്യസ് ജൂനിയർ

ലോകത്തിലെ ഏറ്റവും മികച്ച ടീം എന്ന വിശേഷണം നിലവിലെ സാഹചര്യത്തിൽ അത് റയൽ മാഡ്രിഡിന് അർഹതപ്പെട്ടതാണ്. ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ട്രോഫി ഉയർത്തിയത് ഇവരായിരുന്നു. നിലവിൽ ജൂഡ് ബെല്ലിങ്‌ഹാം, വിനീഷ്യസ് ജൂനിയർ എന്നിവരുടെ മികവിലാണ് റയൽ മാഡ്രിഡ് ഇത്രയും ഉയരങ്ങളിൽ എത്തിയത്. ഇപ്പോഴിതാ ടീമിലേക്ക് ഫ്രഞ്ച് താരം കൈലിയൻ എംബപ്പേ കൂടെ ജോയിൻ ചെയ്യ്തു. ഇതോടെ ടീമിന്റെ ശക്തി പിന്നെയും കൂടുകയും ഇത് മറ്റുള്ള ടീമുകൾക്ക് ഭയവും സമ്മാനിക്കും എന്നത് ഉറപ്പാണ്. നിലവിൽ അവർ പ്രീ സീസൺ സൗഹൃദ മത്സരങ്ങളിലാണ് കളിക്കുന്നത്. അതിൽ രണ്ട് മത്സരങ്ങളും ടീം പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തിൽ എസി മിലാനോടും രണ്ടാമത്തെ മത്സരത്തിൽ ബാഴ്സയോടുമാണ് അവർ പരാജയപ്പെട്ടിട്ടുള്ളത്. ഇപ്പോൾ ചെൽസിയെ നേരിടാനുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ് ഉള്ളത്.

ടീമിലെ പ്രമുഖ താരങ്ങൾക്ക് ഈ സമയത്ത് അവധി അനുവദിച്ചിരിക്കുകയാണ് റയൽ മാഡ്രിഡ് മാനേജ്‌മന്റ്. അത് കൊണ്ട് ടീമിൽ എംബപ്പേ, വിനീഷ്യസ്, ജൂഡ് എന്നി താരങ്ങൾ നിലവിൽ കളിക്കുന്നില്ല. ഇപ്പോൾ റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി രസകരമായ ഒരു സംഭവം പറഞ്ഞിരിക്കുകയാണ്. ഇംഗ്ലീഷ് സൂപ്പർ താരമായ ജൂഡ് ബെല്ലിങ്ങ്ഹാം നിലവിൽ വെക്കേഷനിലാണ് ഉള്ളത്. താൻ കോൾ ചെയ്തപ്പോൾ എടുക്കാത്ത ബെല്ലിങ്ങ്ഹാം വിനീഷ്യസിനെ കൊണ്ട് വിളിച്ചപ്പോൾ എടുത്തു എന്നാണ് ആഞ്ചലോട്ടി പറഞ്ഞത്.

കാർലോ ആഞ്ചലോട്ടി പറയുന്നത് ഇങ്ങനെ:

”ഇന്നലെ എന്നെ ദേഷ്യം പിടിപ്പിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഞാൻ ബെല്ലിങ്ങ്ഹാമിനെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ എന്റെ കോൾ അവൻ എടുത്തിരുന്നില്ല. അതോടെ ഞാൻ വിനീഷ്യസിനെ കൊണ്ട് വിളിപ്പിച്ചു.അപ്പോൾ ബെല്ലിങ്ങ്ഹാം എടുക്കുകയും ചെയ്തു.അപ്പോൾ ഞാൻ അവിടെ കാത്തുനിൽക്കുകയായിരുന്നു. തുടർന്ന് വിനീഷ്യസ് എനിക്ക് ഫോൺ നൽകുകയും ഞാൻ അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ എനിക്ക് അദ്ദേഹത്തോട് ദേഷ്യം ഉണ്ട് “ റയൽ പരിശീലകൻ പറഞ്ഞു.

Read more

വളരെ തമാശ രൂപേണ ചിരിച്ചുകൊണ്ടാണ് ആഞ്ചലോട്ടി ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ജൂഡ് ബെല്ലിങ്‌ഹാം, വിനീഷ്യസ് ജൂനിയർ, കൈലിയൻ എംബപ്പേ എന്നിവർ ഇത് വരെ അവധി കഴിഞ്ഞ് ടീമിലേക്ക് പ്രവേശിച്ചിട്ടില്ല. യുവേഫ സൂപ്പർ കപ്പിന് വേണ്ടി ആയിരിക്കും ഇവർ ഒരുമിച്ച് മത്സരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരായ ഇവർ മൂന്നു പേരും കൂടെ ഒരു ടീമിന് വേണ്ടി കളിക്കളത്തിലേക്ക് ഇറങ്ങുന്നത് കാണാനാണ് ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത്.