ബ്രസീലിനെ അട്ടിമറിച്ചെത്തിയ ക്രൊയേഷ്യക്ക് എന്ത് അര്ജന്റീന എന്ന് ചിന്തിച്ചവരുടെ മുന്നിൽ “ബ്രസീൽ അല്ല ഇത് അര്ജന്റീനയാണ്” എന്ന് ലയണൽ മെസിയും കൂട്ടരും കാണിച്ചുകൊടുത്തു. ലാറ്റിൻ അമേരിക്കൻ ഫുട്‍ബോളിന്റെ ആക്രമണ സൗന്ദര്യവും ചിട്ടയോടെ ഉള്ള പ്രതിരോധവും അര്ജന്റീന പുറത്തെടുത്തപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തി അര്ജന്റീന ലോകകപ്പിന്റെ ഫൈനലിലേക്ക് പ്രവേശിച്ചു. സൂപ്പർ താരം മെസി നിറഞ്ഞുകളിച്ച മത്സരത്തിൽ മെസി ഒന്നും ജൂലിയൻ അൽവാരസ് രണ്ട് ഗോളുകളും നേടി.
എന്ത് തന്നെ ആയാലും ഫൈനൽ പ്രവേശനടക്കിന് ശേഷം അര്ജന്റീന ഡ്രസിങ് റൂം മുഴുവൻ അത്യാഹ്ളാദത്തിൽ അണപൊട്ടുന്ന കാഴ്ച്ചയാണ് കാണാൻ സാധിച്ചത്. എല്ലാവരും എഴുതി തള്ളിയ സ്ഥലത്ത് നിന്നും മനോഹരമായി തിരിച്ചുവരാൻ ടീമിന് സാധിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
എന്തായാലും ടെസ്സിങ് റൂം ആഘോഷത്തിൽ ബ്രസീലിനെ കളിയാക്കിയാണ് അര്ജന്റീന ആരാധകർ ആഘോഷിച്ചതെന്നലുള്ളത് ശ്രദ്ധിക്കണം.
ഗൂഗിൾ വിവർത്തനം അനുസരിച്ച്, വരികൾ ഇപ്രകാരമാണ്:
‘ബ്രസീലിയൻ എന്താണ് സംഭവിച്ചത്, അഞ്ച് തവണ ചാമ്പ്യൻ തകർന്നു.
‘മെസ്സി റിയോയിൽ കപ്പിനൊപ്പം നിന്നു.
‘ഞങ്ങൾ അർജന്റീനിയൻ ബാൻഡാണ്, ഞങ്ങൾ എപ്പോഴും പ്രോത്സാഹിപ്പിക്കും,
2021-ൽ അർജന്റീനയുടെ കോപ്പ അമേരിക്ക വിജയത്തെയാണ് ഗാനത്തിന്റെ തുടക്കത്തിലെ വരികൾ സൂചിപ്പിക്കുന്നത്, അതിൽ അവർ ടൂർണമെന്റ് ആതിഥേയരായ ബ്രസീലിനെ ഫൈനലിൽ തോൽപിച്ചു. അർജന്റീന ആരാധകർ ആലപിക്കുന്ന മറ്റൊരു ഗാനം ഇംഗ്ലീഷ് പിന്തുണക്കാരെയും ഫോക്ക്‌ലാൻഡുകളെയും പരാമർശിക്കുന്നു, ഖത്തറിൽ എങ്ങും ഈ വരികൾ മുഴങ്ങി കേട്ടിരുന്നു.
അവർ പാടി: “ഞങ്ങൾ എല്ലായിടത്തും ഇംഗ്ലീഷുകാരെ ഓടിച്ചു, ജർമ്മൻകാർ ഞങ്ങളെ മറികടക്കാൻ ഭയപ്പെടുന്നു, ഓ ബ്രസീലിയൻ, നിങ്ങൾ ഫുട്ബോൾ കളിക്കാൻ വരുമ്പോൾ നിങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് നിങ്ങൾക്കറിയില്ല.
The Argentina dressing room after their win against Croatia #FIFAWorldCup pic.twitter.com/JuDmFSJZdV
— Roberto Rojas (@RobertoRojas97) December 13, 2022
Read more