യൂറോ 2024ലെ ഇതുവരെയുള്ള പ്രകടനങ്ങളിൽ താൻ നിരാശനാണെന്ന് ഇംഗ്ലണ്ടിൻ്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും താരം ഫിൽ ഫോഡൻ. ഗാരെത്ത് സൗത്ത്ഗേറ്റിൻ്റെ ടീം യൂറോയുടെ ക്വാർട്ടർ ഫൈനലിൽ കടന്നെങ്കിലും അവർ വേണ്ടത്ര ഗംഭീരമായിരുന്നില്ല എന്നും ഫോഡൻതുറന്നു പറഞ്ഞു. ടൂർണമെന്റിൽ ഉടനീളം വിമർശനങ്ങൾ നേരിടേണ്ടി വരുകയും നിലവിൽ ക്വാർട്ടർ ഫൈനലിൽ ഡച്ച് ടീമിനെതിരെയുള്ള മത്സരവുമുള്ള പശ്ചാത്തലത്തിലാണ് ഫോഡന്റെ പ്രസ്താവനകൾ മീഡിയ ഏറ്റെടുക്കുന്നത്.
കഴിഞ്ഞ സീസൺ പ്രീമിയർ ലീഗ് പ്ലയെർ ഓഫ് ദി സീസൺ ആയ ഫോഡൻ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഏറ്റവും നല്ല സീസൺ ആൺ പൂർത്തീകരിച്ചത്. എന്നാൽ ഇംഗ്ലണ്ട് നാഷണൽ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചിട്ടില്ല. ഇംഗ്ലണ്ടിനായുള്ള തന്റെ പ്രകടനത്തിന്റെ പേരിൽ ആരാധകരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും വരുന്ന വിമർശനങ്ങളെ സ്വീകരിച്ച ഫോഡൻ തൻ ഇനിയും മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട് എന്ന് സമ്മതിച്ചു. ഇംഗ്ലണ്ടിന് വേണ്ടി ഈ ടൂർണമെന്റിൽ തന്നാൽ കഴിയുന്നതിന്റെ പരമാവധി ചെയ്യാനാണ് താൻ ലക്ഷ്യമിടുന്നതെന്ന് ഫോഡൻ പറഞ്ഞു.
“ഞാൻ കള്ളം പറയാൻ ആഗ്രഹിക്കുന്നില്ല, ഞാൻ അൽപ്പം നിരാശനാണ്. ഇംഗ്ലണ്ടിനായി മികച്ച കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാനും സ്കോർ ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു, ചില സമയങ്ങളിൽ അത് വിജയിക്കുന്നില്ല. പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച കളിക്കാരൻ ഞാനല്ല, ഓരോ കളിയും ചെറിയ ചുവടുകളായി പരിശ്രമിച്ചു കൊണ്ടുപോകാനായി ഞാൻ ആഗ്രഹിക്കുന്നു. ഇംഗ്ലണ്ടിനായി എനിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, അത് എല്ലായ്പ്പോഴും എൻ്റെ ലക്ഷ്യമായിരുന്നു.” ഫോഡൻ പറഞ്ഞു.
യൂറോ 2024 ൽ ഗാരെത്ത് സൗത്ത്ഗേറ്റിൻ്റെ ടീമിനായി ഫോഡൻ ഇതുവരെ നാല് മത്സരങ്ങളും ആരംഭിച്ചെങ്കിലും തൻ്റെ മാഞ്ചസ്റ്റർ സിറ്റി ഫോം ആവർത്തിക്കാൻ പാടുപെടുകയാണ്. സൗത്ത്ഗേറ്റ് 24 കാരനെ ഇടത് വിങ്ങിലാണ് കളിപ്പിക്കുന്നത്. അവിടെ നിന്ന് മികച്ച ഫലം പുറത്തെടുക്കാൻ അദ്ദേഹം കഷ്ട്ടപ്പെടുന്നതും നമ്മൾ കാണുന്നു. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി 53 മത്സരങ്ങളിൽ നിന്ന് 27 ഗോളുകളും 12 അസിസ്റ്റുകളും 24 കാരനായ താരം നേടിയിട്ടുണ്ട്. നാല് ഗോളുകളും എട്ട് അസിസ്റ്റുകളും സംഭാവന ചെയ്ത ഫോഡൻ തൻ്റെ രാജ്യത്തിനായി 38 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.