സ്പെയിനിൻ്റെ യൂറോ 2024 ഹീറോ ഡാനി ഓൾമോയെ RB ലെയ്പ്‌സിഗിൽ നിന്ന് ബാഴ്‌സലോണ അവരുടെ മാർക്വീ സൈനിംഗ് ആയി പൂർത്തിയാക്കിയിട്ട് ഏകദേശം മൂന്നാഴ്ചയാവുന്നു. എന്നാൽ, ക്ലബ്ബിൻ്റെ സാമ്പത്തിക പ്രതിസന്ധി കാരണം അവർ ലാ ലിഗയിൽ താരത്തെ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. അതെ സമയം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മടങ്ങിയ ഇൽകൈ ഗുണ്ടോഗാനുമായി കറ്റാലൻ വമ്പൻമാർ ഇതിനിടെ വേർപിരിഞ്ഞു. ലോണിൽ റയൽ ബെറ്റിസിലേക്ക് ചേക്കേറാനുള്ള വഴിയിലാണ് നിലവിൽ ബാഴ്‌സലോണ താരമായ വിറ്റർ റോക്ക്.
എന്നിരുന്നാലും, സ്‌പെയിൻ ഇൻ്റർനാഷണലിനെ അവരുടെ ടീമിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് കുറച്ച് കളിക്കാരെ കൂടി ഓഫ്‌ലോഡ് ചെയ്യേണ്ടതിനാൽ ബാഴ്‌സലോണക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരായ ശനിയാഴ്ചത്തെ മത്സരത്തിനുള്ള അവരുടെ മാച്ച്‌ഡേ സ്ക്വാഡിൽ ബാഴ്‌സ ഓൾമോയെ ഉൾപ്പെടുത്തിയിരുന്നു. പക്ഷെ മത്സരത്തിലെ അദ്ദേഹത്തിൻ്റെ പങ്കാളിത്തം രജിസ്റ്റർ ചെയ്യുന്നതിന് വിധേയമായിരുന്നതിനാൽ നിലവിൽ അദ്ദേഹത്തിന് ബാഴ്‌സക്ക് വേണ്ടി കളിക്കാൻ സാധിക്കില്ല.
മറ്റൊരു മത്സരത്തിൽ സ്പെയിൻകാരൻ്റെ സേവനം നഷ്‌ടമായതിന് ശേഷം, ഓൾമോയുടെ അവസ്ഥയെക്കുറിച്ച് ഫ്ലിക്കിനോട് ചോദിച്ചു, അറ്റാക്കിംഗ് മിഡ്‌ഫീൽഡർ എപ്പോൾ ഫീൽഡ് എടുക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ജർമ്മൻ കോച്ച് പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിച്ച ഫ്ലിക്ക് പറഞ്ഞത്: “എനിക്കറിയില്ല, ചൊവ്വാഴ്ച അദ്ദേഹത്തെ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാൽ ഇവ നമ്മൾ അംഗീകരിക്കേണ്ട കാര്യങ്ങളാണ്, ഞങ്ങൾക്ക് അവ മാറ്റാൻ കഴിയില്ല. അദ്ദേഹം കരാർ ഒപ്പിട്ടപ്പോൾ ഞങ്ങൾക്കറിയാമായിരുന്നു. ഞാൻ ഇന്ന് ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഞങ്ങൾ മൂന്ന് പോയിൻ്റുകൾ നേടാൻ ആഗ്രഹിച്ചു, ഞങ്ങൾ അത് ചെയ്തു.”
Read more
വലൻസിയയ്‌ക്കെതിരെയും അത്‌ലറ്റിക് ക്ലബ്ബിനെതിരെയും തുടർച്ചയായി വിജയങ്ങൾ നേടിയ ശേഷം, ലാ ലിഗയിൽ റയോ വല്ലക്കാനോയ്‌ക്കെതിരെ ഫ്ലിക്കും കൂട്ടരും ചൊവ്വാഴ്ച വീണ്ടും കളിക്കും.