ഓരോ മത്സരവും പ്രധാനം,വിജയിക്കാൻ ശ്രമിക്കും

ലോകഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത് ഞായറാഴ്ച ദിവസം എത്രയും വേഗം ഒന്ന് വരാനാണ് . ഈ വർഷത്തെ പ്രീമിയർ ലീഗ് കിരീടം ആര് സ്വന്തമാക്കും എന്നുള്ള ചിത്രം വ്യക്തമാകാൻ അന്ന് സാധ്യതയുണ്ട്. ലീഗിലെ ഏറ്റവും മികച്ച ടീമുകളായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ നടക്കുന്ന പോരാട്ടത്തിലെ വിജയികൾ ആകും ഈ വർഷത്തെ ജേതാക്കൾ എന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. പോയിന്റ് പട്ടികയിൽ മുന്നിലുള്ള സിറ്റിക്ക് 73 പോയിന്റും രണ്ടാമതുള്ള ലിവർപൂളിന് 72 പോയിന്റും. ഇപ്പോഴിതാ സിറ്റിയെ തോൽപ്പിച്ചാലും കിരീടം ഉറപ്പായെന്ന് പറയാൻ ആകില്ല എന്ന് ലിവർപൂൾ പരിശീലകൻ പറഞ്ഞു.

“സിറ്റിക്കെതിരെ ഞങ്ങൾ വിജയിച്ചാൽ, വിജയിക്കാൽ തന്നെ ബുദ്ധിമുട്ടാണ്, എങ്കിലും വിജയിച്ചാൽ അത് കൊണ്ട് മാത്രം ലീഗ് നമ്മൾ വിജയിച്ചു എന്ന് ആരും കരുതുമെന്ന് തോന്നുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെയാണ് ഞങ്ങൾ കളിക്കുന്നത്. വലിയ പ്രാധാന്യമുള്ള മത്സരമാണെന്ന് അറിയാം. എന്നാൽ ഇത് കഴിഞ്ഞും ഇനിയും ഒരുപാട് മത്സരങ്ങൾ ബാക്കിയുണ്ട്.അതുകൊണ്ട് ഒന്നും എളുപ്പമാകില്ല”. ക്ളോപ്പ് പറഞ്ഞു.

Read more

ലോകോത്തര ടീമുകളുടെ പോരാട്ടത്തിന് കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.