"പിആറും ചിത്രങ്ങളും മാത്രമുള്ള നമ്മുടെ കാലത്തെ പെലെ"; ഉറുഗ്വായുമായുള്ള തോൽവിക്ക് പിന്നാലെ ബ്രസീൽ താരത്തിനെതിരെ തിരിഞ്ഞ് ആരാധകർ

2024 കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ തോൽവിക്ക് ശേഷം വലിയ വിമർശനങ്ങൾ നേരിടുകയാണ് ബ്രസീലിയൻ യുവ താരം എൻഡ്രിക്സ്. ഉറുഗ്വായിമായുള്ള കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരത്തിൽ റെഗുലർ ടൈമിൽ ഗോൾ ഒന്നും നേടാൻ സാധിക്കാതിരുന്ന മത്സരം തുടർന്ന് പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ഉറുഗ്വായ് വിജയിക്കുന്നത്. 4 – 2 എന്ന സ്കോറിലാണ് പെനാൽറ്റിയിൽ ഉറുഗ്വായ് വിജയിച്ചത്.

കൊളംബിയയുമായുള്ള മത്സരത്തിൽ രണ്ട് മഞ്ഞ കാർഡുകൾ ലഭിച്ച വിനീഷ്യസ് ജൂനിയർ സസ്പെൻഷൻ നേരിടുന്ന സാഹചര്യത്തിൽ പകരക്കാരനായി എൻഡ്രിക്കിനെ ആദ്യ ഇലവനിൽ തന്നെ ഇറക്കിയിരുന്നു. 28-ാം മിനിറ്റിൽ മാറ്റിയാസ് വിനയുടെ മോശം ബാക്ക്പാസ് തടസ്സപ്പെട്ടതിനെത്തുടർന്ന് ഉടൻ തന്നെ റയൽ മാഡ്രിഡ് താരത്തിന് ഗോൾ നേടാനുള്ള നല്ല അവസരം ലഭിച്ചു. എന്നാൽ ആ അവസരം പാഴാക്കുകയായിരുന്നു. 41 ഫൗളുകൾ ഉണ്ടായ മത്സരത്തിൽ ഉറുഗ്വായ് താരം നഹിതാൻ നാൻഡസിന് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോകേണ്ടി വന്നു. പത്ത് പേരായി ചുരുങ്ങിയ ഉറുഗ്വായെ പോലും ബ്രസീലിന് തോൽപ്പിക്കാൻ സാധിച്ചില്ല.

90 മിനിറ്റും കളിച്ചിട്ടും കളിക്കിടയിൽ സ്വാധീനം ചെലുത്താൻ എൻഡറിക്കിന് സാധിച്ചില്ല. കളിയിലുടനീളം അഞ്ച് ശ്രമങ്ങളിൽ നിന്ന് ഒരു പാസ് മാത്രമാണ് അദ്ദേഹത്തിന് പൂർത്തിയാക്കാൻ കഴിഞ്ഞത്, ഒറ്റ അവസരം പോലും സൃഷ്ടിക്കാനായില്ല. കൂടാതെ, മൂന്ന് തവണ പോസെഷൻ നഷ്ടപ്പെടുത്തി. 11 ഡ്യുവലുകൾ നഷ്ടപ്പെട്ട മത്സരത്തിൽ ആകെ 24 ടച്ചുകൾ മാത്രമേ എൻഡറിക്കിന് ഉണ്ടായിരുന്നുള്ളൂ. മോശം പ്രകടനം കാരണം ആരധകർ ട്വിറ്ററിൽ രൂക്ഷ വിമർശനമാണ് താരത്തിനെതിരെ നടത്തുന്നത്.

ഒരു ആരാധകൻ ഇങ്ങനെ പ്രതികരിച്ചു: “പിആറും ചിത്രങ്ങളും മാത്രമുള്ള നമ്മുടെ കാലത്തെ പെലെ.” മറ്റൊരു ആരാധകൻ ട്വീറ്റ് ചെയ്തത്. “ഇന്നുവരെ അറിയപ്പെടുന്ന ഏറ്റവും മോശം കോപ്പ അമേരിക്ക പ്രകടനവുമായി ഔദ്യോഗികമായി എൻഡ്രിക്ക്. ഐക്കണിക്.” എന്നാണ്. “മാഡ്രിഡിന് മാത്രമേ അവിടെ കളിക്കാരെ ഓവർഹൈപ്പ് ചെയ്യാൻ കഴിയൂ, അവർക്ക് എങ്ങനെ ഇത്രയധികം പിആർ വാങ്ങാൻ കഴിയുമെന്നതിനെക്കുറിച്ച് അന്വേഷണം നടത്തണം,” ഒരു ആരാധകൻ റയൽ മാഡ്രിഡിനെ ലക്ഷ്യമാക്കി വിമർശനം ഉന്നയിച്ചു.

Read more