ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് ഒലെ ഗുണ്ണാര്‍ സോള്‍ഷേറിനെ പുറത്താക്കിയതാണ് യൂറോപ്യന്‍ ഫുട്ബോളിലെ ഇപ്പോഴത്തെ വലിയ വാര്‍ത്ത. സോള്‍ഷേറിന്റെ പിന്‍ഗാമിയെ തേടുകയാണ് ചുവന്ന ചെകുത്താന്മാര്. മാഞ്ചസ്റ്റര്‍ വമ്പന്മാരുടെ പുതിയ കോച്ചിന്റെ സ്ഥാനത്ത് പല പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നു. ഫ്രഞ്ച് ടീം പിഎസ്ജിയെ പരിശീലിപ്പിക്കുന്ന മൗറീസിയോ പൊച്ചേറ്റിനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കോച്ചാകുമെന്നും സൂചനയുണ്ട്.
പിഎസ്ജിയില്‍ പൊച്ചേറ്റിനോ അസംതൃപ്തനാണെന്നാണ് അറിയുന്നത്. ലയണല്‍ മെസി, നെയ്മര്‍, കെയ്ലിയന് എംബാപെ തുടങ്ങിയ സൂപ്പര്‍ താരങ്ങളെ നിയന്ത്രിക്കുന്നുതിലെ ബദ്ധപ്പാടാണ് പിഎസ്ജിയെ കൈയൊഴിയാന്‍ പൊച്ചേറ്റിനോയെ പ്രേരിപ്പിക്കുന്നത്. പ്രതിഭാശാലികളെന്ന ഗര്‍വ്വുള്ള പിഎസ്ജി ത്രയം ഡ്രസിംഗ് റൂമില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നതായും കരുതപ്പെടുന്നു.
കുടുംബത്തില്‍ നിന്ന് അകന്നു നില്‍ക്കേണ്ടിവരുന്നതാണ് പൊച്ചേറ്റിനോയുടെ മറ്റൊരു പ്രശ്നം. പൊച്ചേറ്റിനോയുടെ കുടുംബം ലണ്ടനിലാണ്. പാരീസിലെ ഹോട്ടല്‍ മുറിയിലാണ് പൊച്ചേറ്റീനോയുടെ താമസം. കുടുംബം ഒപ്പമില്ലാത്തതിന്റെ സമ്മര്‍ദ്ദവും പൊച്ചേറ്റിനോയെ വേട്ടയാടുന്നു.
Read more
ഈ സാഹചര്യത്തില്‍ പൊച്ചേറ്റിനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് കൂടുമാറിയാല്‍ അത്ഭുതമില്ലെന്നാണ് ഫുട്ബോള്‍ നിരീക്ഷകരുടെ വിലയിരുത്തല്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വാഗ്ദാനം പൊച്ചേറ്റിനോ സ്വീകരിക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയായാല്‍, മെസിയെ ഉപേക്ഷിച്ച് ക്രിസ്റ്റ്യാനോയ്ക്കൊപ്പം പുതിയ കാലത്തിന് പൊച്ചേറ്റിനോ തുടക്കമിടുന്നതിന് ഫുട്ബോള്‍ ആരാധകര്‍ സാക്ഷ്യം വഹിക്കും.