ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലയോണേല്‍ മെസ്സിയുടേയും ക്ലബ്ബ് മാറ്റമായിരുന്നു ഈ സീസണിലെ ഏറ്റവും വലിയ വാര്‍ത്തയെങ്കില്‍ ഇവരെ രണ്ടിനെയും പിന്നിലാക്കി വര്‍ഷാവസാനം വാര്‍ത്ത സൃഷ്ടിക്കുന്നത് പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌ക്കിയാണ്. ഈ വര്‍ഷം അവസാനിക്കാനൊരുങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച കാര്യത്തില്‍ രണ്ടു പേരെയും പിന്നിലാക്കി ഏറ്റവും മുന്നിലുള്ളത് ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യുണിക്കിന്റെ പോളീഷ് താരം ലെവന്‍ഡോവ്സ്‌കി.
പിഎസ്ജിയുടെ കിലിയന്‍ എംബാപ്പേ രണ്ടാം സ്ഥാനത്ത് വന്നപ്പോള്‍ ക്രിസ്റ്റ്യാനോ വന്നത് അഞ്ചാമതും മെസ്സി എത്തിയത് ആറാമതും. ഈ വര്‍ഷം ബയേണിനും പോളണ്ടിനുമായി ലെവന്‍ഡോവ്സ്‌കി അടിച്ചു കൂട്ടിയത് 69 ഗോളുകളായിരുന്നു. 59 മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്.
പിഎസ്ജി പോലെയൊരു സൂപ്പര്‍ ടീമിനൊപ്പം കളിക്കുന്ന ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേ ക്ലബ്ബിനും രാജ്യത്തിനുമായി നേടിയത് 67 മത്സരങ്ങളില്‍ 51 ഗോളുകളും. നാലാം സ്ഥാനത്ത് ജര്‍മ്മന്‍ലീഗ് കളിക്കുന്ന ബോറൂഷ്യയുടെ നോര്‍വേക്കാരന്‍ എര്‍ലിംഗ് ഹാലാന്റ് എത്തി. ഡോര്‍ട്ട്മണ്ടിനും നോര്‍വേയ്ക്കുമായി 51 കളികളില്‍ 49 ഗോളുകളായിരുന്നു ഹാലാന്റ് നേടിയത്.
ഇറ്റാലിയന്‍ സീരി എയില്‍ നിന്നും ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലേക്ക് കളം മാറിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും പോര്‍ച്ചുഗലിനുമായി നേടിയത് 64 മത്സരങ്ങളില്‍ 46 ഗോളുകളായിരുന്നു.
Read more
തൊട്ടു പിന്നിലുള്ള മെസ്സി അര്‍ജന്റീനയ്ക്കും പിഎസ്ജിയ്ക്കും ബാഴ്സിലോണയ്ക്കുമായി നേടിയത് 60 കളികളില്‍ 43 ഗോളുകളും. ഇരുവര്‍ക്കും മുകളില്‍ നാലാമത് നില്‍ക്കുന്നത് 63 കളികളില്‍ 47 ഗോളുകള്‍ നേടിയ റയല്‍മാഡ്രിഡിന്റെ ഫ്രഞ്ച് താരം കരീം ബെന്‍സേമയാണ്.