ജർമൻ ഇതിഹാസ മാനേജർ യർഗൻ ക്ലോപ്പ് ലോക ഫുട്ബോളിലേക്ക് തിരിച്ചു വരുന്നു

ലിവർപൂളിൽ നിന്ന് വിട്ടു പോന്നതിന് ശേഷം ഫുട്ബോളിലേക്കുള്ള തൻ്റെ ആദ്യ തിരിച്ചുവരവിൽ യർഗൻ ക്ലോപ്പ്. റെഡ് ബുള്ളിലെ പുതിയ ഗ്ലോബൽ സോക്കർ ഹെഡ് ആയി ക്ലോപ്പ് മാറുമെന്ന് പ്രതീക്ഷിക്കുന്നു. സ്കൈ ജർമ്മനിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഫുട്ബോൾ ഫിലോസഫിയിലും ട്രാൻസ്ഫർ കാര്യങ്ങളും ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ എല്ലാ റെഡ് ബുൾ ടീമുകളെയും ഉപദേശിക്കുന്നതിൽ 57 കാരനായ അദ്ദേഹം ജനുവരി തുടക്കത്തിൽ ജോലി ആരംഭിക്കും.

ഭാവിയിൽ ജർമ്മൻ ദേശീയ ടീമിൻ്റെ ചുമതല ഏറ്റെടുക്കാൻ അനുവദിക്കുന്നതിനായി ക്ലോപ്പ് തൻ്റെ കരാറിൽ ഒരു എക്സിറ്റ് ക്ലോസും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. 2026 ലെ ലോകകപ്പ് വരെ ജർമ്മനി മാനേജരായി തുടരുന്ന കരാറിൽ ജൂലിയൻ നാഗ്ൽസ്മാൻ ഈ വർഷം ആദ്യം ഒപ്പുവച്ചു. എന്നാൽ ക്ലോപ്പിനെ ഒരു സാധ്യതയുള്ള പിൻഗാമിയായാണ് ജർമൻ നാഷണൽ ടീം പ്രതിനിധികൾ കാണുന്നത്.

തൻ്റെ പുതിയ റോളിൽ, മുൻ ലിവർപൂൾ ബോസ് RB ലെയിപ്‌സിഗ്, RB സാൽസ്‌ബർഗ്, ന്യൂയോർക്ക് റെഡ് ബുൾസ് എന്നിവരുടെ ഉത്തരവാദിത്തം വഹിക്കും. അതായത് അദ്ദേഹം വീണ്ടും പരിചിതമായ മുഖവുമായി പ്രവർത്തിക്കും എന്നർത്ഥം.

ലിവർപൂളിൽ ക്ലോപ്പിൻ്റെ അസിസ്റ്റൻ്റായിരുന്ന പെപ് ലിൻഡേഴ്‌സ്, മാനേജ്‌മെൻ്റിലെ തൻ്റെ ആദ്യ ജോലിയിൽ സീസണിൻ്റെ തുടക്കം മുതൽ സാൽസ്‌ബർഗിൻ്റെ ചുമതലയിലാണ്. “കളിക്ക് ശേഷം ഞാൻ അദ്ദേഹത്തിന് സന്ദേശമയക്കുന്നു. അദ്ദേഹത്തിൻ്റെ സ്വാധീനം ടീമിൽ കാണാൻ കഴിയുന്നത് വളരെ സന്തോഷകരമാണ്.” സീസണിൻ്റെ തുടക്കത്തിൽ ക്ളോപ്പ് പറഞ്ഞു.