സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തിന്റെ അവസാന മണിക്കൂറില്‍ വമ്പന്‍ ട്വിസ്റ്റ്, ഗ്രീസ്മാന്‍ ബാഴ്‌സ വിട്ടു

ഫ്രഞ്ച് മുന്നേറ്റ നിര താരം അന്റോയിന്‍ ഗ്രീസ്മാന്‍ ബാഴ്‌സലോണ വിട്ടു. ലാ ലിഗയിലെ താരക്കൈമാറ്റത്തിന്റെ അവസാന മണിക്കൂറിലാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച ഗ്രീസ്മാന്റെ കൂടുമാറ്റം. മുന്‍ ക്ലബായ അത്ലറ്റിക്കോ മാഡ്രിഡിലേക്കാണ് ഗ്രീസ്മാന്‍ പോവുന്നത്.

40 മില്യണ്‍ യൂറോ ട്രാന്‍സ്ഫര്‍ ഫീസായി നല്‍കി ലോണ്‍ അടിസ്ഥാനത്തിലാണ് ഗ്രീസ്മാനെ അത്‌ലറ്റിക്കോ സ്വന്തമാക്കിയത്. 2022 ജൂണ്‍ വരെയാണ് ലോണ്‍ കാലാവധി. സീസണിന് ശേഷം രണ്ട് വര്‍ഷത്തെ കരാറിലെത്താനും താരവും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മില്‍ ധാരണയായി.

Antoine Griezmann: Barcelona trophies first, then MLS move | Football News  | Sky Sports

Read more

രണ്ട് കൊല്ലം മുന്‍പാണ് ഗ്രീസ്മാന്‍ ബാഴ്സയിലേക്ക് എത്തുന്നത്. ഗ്രീസ്മാന് പകരം ലുക്ക് ഡെ ജോങ്ങിനെയാണ് പകരം താരമായി ബാഴ്സ കാണുന്നത്.