അർജന്റീനയെ ഞാൻ പിന്തുണച്ചില്ല, ആ ടീമിനെയാണ് ഞാൻ പിന്തുണച്ചത്; വെളിപ്പെടുത്തി അർജന്റീനയുടെ ഇതിഹാസം; പറഞ്ഞത് മെസിയുടെ മുൻ സഹതാരം

ഫിഫ ലോകകപ്പിൽ താൻ ഫ്രാൻസിനെ ഒരുപാട് പിന്തുണച്ചെന്നും അവരുടെ കളിയാണ് ആസ്വദിച്ചതെന്നും പറഞ്ഞിരിക്കുകയാണ് കാർലോ ടെവസ്. സ്വന്തം രാജ്യം ലോകകപ്പ് ഫൈനൽ കളിക്കുമ്പോൾ പോലും മറ്റൊരു രാജ്യത്തെ പിന്തുണച്ചതിനാൽ വിമർശനമാണ് മുൻ താരം കേൾക്കുന്നത്.

അര്ജന്റീനക്കായിട്ടും ക്ലബ് തലത്തിലും ഒകെ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരം താൻ ലോകകപ്പ്ഫൈനൽ ജയിച്ച ശേഷം മെസിക്ക് മെസേജ് അയച്ചില്ല എന്ന് പറഞ്ഞത് തന്നെ ആരാധകർ ഏറ്റെടുത്ത് വിവാദമാക്കിയിരുന്നു.

2006, 2010 ലോകകപ്പുകളിൽ നാല് മത്സരങ്ങൾ വീതം കളിച്ച അദ്ദേഹം മൂന്ന് ഗോളുകളും നേടിയിട്ടുണ്ട്. രണ്ട് തവണയും ലയണൽ മെസ്സി അദ്ദേഹത്തിന്റെ സഹതാരമായിരുന്നു. . 2022 ഫിഫ ലോകകപ്പിൽ അർജന്റീനയുടെ മത്സരങ്ങൾ എങ്ങനെ പിന്തുടർന്നുവെന്ന് സൂപ്പർ മിറ്റർ ഡിപോർട്ടീവോ (എച്ച്/ടി ഒലെ) ചോദിച്ചപ്പോൾ. ഇതിഹാസം മറുപടി പറഞ്ഞത് ഇങ്ങനെ:

“ഞാൻ ലോകകപ്പ് വളരെ കുറച്ച് മാത്രമേ പിന്തുടർന്നിട്ടുള്ളൂ. ഞാൻ ഫ്രാൻസിനെ വളരെയധികം പിന്തുടർന്നു, കാരണം അത് എനിക്ക് ഇഷ്ടപ്പെട്ട ഒരു ടീമായിരുന്നു.”