മെസിയുടെ ടീമിലേക്ക് പോകാൻ എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല"; മുൻ ഇറ്റലി ഗോൾ കീപ്പറിന്റെ വാക്കുകൾ ഇങ്ങനെ

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പറുമാരിൽ ഒരാളാണ് ജിയാൻലൂയിജി ബുഫൺ. 1995 മുതൽ 2023 വരെ അദ്ദേഹം കളിക്കളത്തിൽ കാവലായി നിലനിന്നിരുന്നു. ക്ലബ് ലെവലിൽ യുവന്റസിന് വേണ്ടിയും അന്താരഷ്ട്ര ലെവലിൽ ഇറ്റലിക്ക് വേണ്ടിയും അദ്ദേഹം ദീർഘകാലം കളിച്ചിട്ടുണ്ട്.

2021 ഇൽ വെച്ച് ബാഴ്‌സിലോണ അദ്ദേഹത്തെ സെക്കന്റ് ചോയ്സ് ഗോൾ കീപ്പറായി ക്ലബ്ബിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ താരം അത് നിരസിച്ച് തന്റെ ആദ്യ ക്ലബായ പാർമയിലേക്ക് തന്നെ പോകാൻ തീരുമാനിക്കുകയായിരുന്നു. അതിനെ കുറിച്ച് ബുഫൺ പറഞ്ഞു.

ജിയാൻലൂയിജി ബുഫൺ പറയുന്നത് ഇങ്ങനെ:

” ബാഴ്സലോണയിൽ നിന്നും എനിക്ക് ഓഫർ ലഭിച്ചിരുന്നു. സെക്കൻഡ് ഗോൾകീപ്പറായി കൊണ്ടായിരുന്നു അവർ എന്നെ വിളിച്ചിരുന്നത്. മെസ്സിക്കൊപ്പം കളിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. ഞാൻ നേരത്തെ റൊണാൾഡോപ്പം കളിച്ചിട്ടുള്ളത് താരമാണ്. പക്ഷേ ബാഴ്സയുടെ ഓഫർ ഞാൻ വേണ്ടെന്നു വയ്ക്കുകയായിരുന്നു. കാരണം എന്റെ പഴയ ക്ലബ്ബിലേക്ക് പോകാനാണ് എന്റെ മനസ്സ് എന്നോട് പറഞ്ഞത് ” ജിയാൻലൂയിജി ബുഫൺ പറഞ്ഞു.

അതേസമയം തന്റെ സഹതാരമായിരുന്ന റൊണാൾഡോയെ കുറിച്ച് ചില കാര്യങ്ങൾ ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.

“എനിക്ക് റൊണാൾഡോയുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. വളരെയധികം ആത്മവിശ്വാസമുള്ള താരമാണ് അദ്ദേഹം. പ്രതിഭകളെ തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിയും. നല്ല കരുത്തുറ്റ താരമാണ് അദ്ദേഹം. ഒരുപാട് പ്രതിസന്ധികളെ മറികടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പിതാവിന്റെ അഭാവത്തിൽ ഒരുപാട് ബുദ്ധിമുട്ടേറിയ വഴികളെ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട് ” ജിയാൻലൂയിജി ബുഫൺ പറഞ്ഞു.