ഇതൊക്കെയാണ് കളിയെന്ന് ബ്ലാസ്റ്റേഴ്സ് ഗോവ മത്സരം കണ്ട ഓരോ ആരാധകനും പറയും. പിന്നിൽ നിന്ന് തിരിച്ചുവരവ് കണ്ട മത്സരത്തിൽ ഗോവയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്തെറിഞ്ഞ് ബ്ലാസ്റ്റേഴ്സ് ലീഗിലേക്ക് മനോഹരമായി തിരിച്ചുവരവ് നടത്തിയിക്കുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിലായി പോയ ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മനോഹരമായ തിരിച്ചുവരവ്. എങ്ങനെ എങ്കിലും ഒന്ന് തീർന്നാൽ മതിയെന്ന് കരുതിയ ആദ്യ പകുതിയിൽ നിന്ന് മനോഹരമായ കളി കെട്ടഴിച്ച രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സ് ജ്വലിച്ചത്. രണ്ട് ഗോൾ നേടിയ ദിമിത്രിയോസും ഒന്ന് വീതം ഗോളുകൾ നേടിയ സക്കായി, ഫെഡറർ എന്നിവരാണ് ബ്ലാസ്റ്റർസ് ജയത്തിൽ സഹായിച്ചത്.
വാർത്താസമ്മേളനത്തിൽ സംസാരിച്ച പരിശീലകൻ ഇവാൻ വുകോമനോവിച്ച് സന്തോഷവാൻ ആയിരുന്നെങ്കിലും പ്രതിരോധത്തിലെ പിഴവുകൾ തന്നെ ദേഷ്യം പിടിപ്പിക്കുണ്ടെന്നും അത് ശരിയാക്കുമെന്നുമാണ് പരിശീലകൻ പറഞ്ഞത്. . ഇന്നലെ വഴങ്ങിയ ഗോളുകൾ വ്യക്തികൾ നടത്തിയ പിഴവുകൾ കൊണ്ടാണ് വന്നത്. അത് ശ്രദ്ധകുറവിന്റെ പ്രശ്നമാണ് എന്നും ഐ എസ് എൽ പോലൊരു വലിയ ലീഗിൽ കളിക്കുമ്പോൾ ഇത്തരം പിഴവുകൾ വരാൻ പാടില്ല എന്നും പരിശീലകൻ പറഞ്ഞു,
ഇൻ പറഞ്ഞത് ഇങ്ങനെയാണ്:
“അവരുടെ ആദ്യ ഗോൾ വന്നത് ഞങ്ങളുടെ പ്രതിരോധത്തിൽ ഉള്ള ആരും തന്നെ അവരെ മാർക്ക് ചെയ്യാൻ വരാത്തത് കൊണ്ടാണ്. ഫുട്ബോളിൽ ഏറ്റവും എളുപ്പമുള്ള കാര്യങ്ങളിൽ ഒന്നാണ് പ്രതിരോധം. അത് മറക്കുമ്പോൾ എനിക്ക് ദേഷ്യമുണ്ട്. ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ നോക്കേണ്ടതുണ്ട്. ടീമിലെ പല താരങ്ങളും ഇന്നലെ മോശം പ്രകടനമാണ് നടത്തിയത്.” മുൻ താരം പറഞ്ഞു.
അതേസമയം എതിരാളികളായ ഗോവയുടെ അവസ്ഥ വളരെ കഠിനമായിരുന്നിരിക്കണമെന്നും കാരണം വെറും മൂന്നു ദിവസം മുൻപ് അവർ അവസാന മത്സരം കളിച്ചവരാണെന്നും ഇവാൻ പറഞ്ഞു. ‘ഈ വിജയം കളിക്കാർക്ക് സമർപ്പിക്കുന്നു. അവരിന്ന് വളരെ നന്നായി കളിച്ചു. വളരെ മികച്ച രീതിയിൽ പ്രതികരിച്ചു. പ്രത്യേകിച്ചും രണ്ടാം പകുതിയിൽ ഒരു പരിശീലകനെന്ന നിലയിൽ അതെന്നെ അഭിമാനം കൊള്ളിക്കുന്നു. അവർ പോരാടിയ രീതിയിൽ, അവർ പ്രതികരിച്ച രീതിയിൽ, ഇതുപോലൊരു മികച്ച വിജയം ഞങ്ങൾക്കാവശ്യമായിരുന്നു. എനിക്ക് സന്തോഷമുണ്ട്, അഭിമാനമുണ്ട്.’ അദ്ദേഹം പറഞ്ഞു.
‘എങ്കിലും ഞാൻ എല്ലായിപ്പോഴും പറയുന്നതുപോലെ ഞങ്ങൾ എളിമയോടെയിരിക്കണം. ഞങ്ങൾ എവിടെയും എത്തിയിട്ടില്ല, കഠിനമായ സാഹചര്യങ്ങളിലൂടെയാണ് ഞങ്ങൾ കടന്നു പോകുന്നത്. എങ്കിലും പ്രധാന താരങ്ങളുടെ അഭാവത്തിൽ പകരം വന്നവർ ടീമിനായി ആത്മാർത്ഥമായി പോരാടുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിരവധി ടീമുകളിൽ പ്രധാന താരങ്ങളുടെ അഭാവമുണ്ട്. ജിംഗൻ, വിക്ടർ എന്നിവരെപ്പോലുള്ള പ്രധാന താരങ്ങളെ നഷ്ടപ്പെടുമ്പോൾ ഏതു ടീമുകൾക്കും ബുദ്ധിമുട്ടാണ്.”
”ടീമിന്റെ സാഹചര്യങ്ങൾ, അടിസ്ഥാനമൊക്കെ മാറുന്നത് ഒട്ടും നല്ലതല്ല. ഇത്തരത്തിലൊരു തിരിച്ചുവരവ് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് പുറകിൽ നിന്നതിനു ശേഷം കേരളാ ബ്ലാസ്റ്റേഴ്സ് ഒരിക്കലും മടങ്ങിയെത്തിയിട്ടില്ല. ഒരു കോർണർ കിക്കോ, ഓരോ ഗോളോ പോലെയുള്ള ഒരു പോസിറ്റീവ് നോട്ടോടെ രണ്ടാം പകുതി ആരംഭിക്കുമ്പോൾ നമുക്കൊരു അധിക കരുത്ത് ലഭിക്കും. ഇന്ന് രണ്ടാം പകുതിയിൽ പോസിറ്റീവ് സമീപനം തുടരേണ്ടത് ഞങ്ങളുടെ ആവശ്യമായിരുന്നു. ആരാധകരുടെ പിന്തുണയും അവിസ്മരണീയമായിരുന്നു.”
Read more
ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിൽ രണ്ടാം തിയതി ബാംഗ്ലൂരിനെതിരെ അവരുടെ മണ്ണിൽ ആണ്.