ഞാൻ മെസിയെ വീണ്ടും നേരിടാൻ തയ്യാർ, ആ മത്സരത്തിനായി കാത്തിരിക്കുന്നു: സെർജിയോ റാമോസ്

ഫുട്ബോളിലെ രാജാവ് ആരാണെന്ന് ചോദിച്ചാൽ ആരാധകർ ഒരേ സ്വരത്തിൽ പറയുന്ന പേരാണ് ലയണൽ മെസി. ഫുട്ബാളിൽ അദ്ദേഹം ഇനി നേടാനും തെളിയിക്കാനും ഒന്നും തന്നെയില്ല. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് മെസി ഫുട്ബാളിൽ നേടാനായി ഇനി ഒരു ട്രോഫി പോലും ബാക്കിയില്ല. അന്താരാഷ്ട്ര മത്സരങ്ങളിലും ക്ലബ് മത്സരങ്ങളിലും നിലവിൽ തകർപ്പൻ പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്.

മെസി ബാഴ്സിലോണയിൽ ഉണ്ടയിരുന്നപ്പോൾ ഒരുപാട് തവണ എൽക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡ് താരമായ സെർജിയോ റാമോസുമായി ഏറ്റുമുട്ടിയിട്ടുണ്ട്. അതിനു ശേഷം ഇരുവരും 2021 ഇൽ പിഎസ്ജിയിൽ വെച്ച് സഹതാരങ്ങളായിരുന്നു.

പിഎസ്ജിയിൽ നിന്ന് പോയതിനു ശേഷം മെസി ഇപ്പോൾ അമേരിക്കൻ ലീഗിലെ ഇന്റർ മിയാമിയിലാണ് കളിക്കുന്നത്. സെർജിയോ റാമോസ് ആകട്ടെ സി.എഫ്. മോണ്ടെറി എന്ന ക്ലബിന് വേണ്ടിയാണ് ഇപ്പോൾ കളിക്കുന്നത്. മെസിയെ ഇനിയും നേരിടാൻ തയ്യാറാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സെർജിയോ റാമോസ്.

സെർജിയോ റാമോസ് പറയുന്നത് ഇങ്ങനെ:

” ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളെ നേരിടാൻ സാധിക്കുക എന്നതാണ് എനിക്ക് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം. അത്തരമൊരു മികച്ച താരമാണ് ലയണൽ മെസി. അദ്ദേഹം ഇപ്പോൾ എംഎൽഎസിലാണ് കളിക്കുന്നത്. അതിനാൽ തന്നെ മെസിയുമായി ഭാവിയിൽ എനിക്ക് ഏറ്റുമുട്ടാൻ സാധിക്കും എന്ന പ്രതീക്ഷ ഉണ്ട്. എന്ത് സംഭവിക്കും എന്ന് നമുക്ക് നോക്കാം” സെർജിയോ റാമോസ് പറഞ്ഞു.

Read more