ആ സൂപ്പർ താരമുള്ള ക്ലബ്ബിൽ കളിച്ച് കരിയർ അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അതാണ് എന്റെ ഇഷ്ടം; തുറന്നുപറഞ്ഞ് ഗ്രീസ്മാൻ

മുൻ ബാഴ്‌സലോണ സഹതാരം ലയണൽ മെസിയെ പിന്തുടർന്ന് യുഎസിലെ മേജർ ലീഗ് സോക്കറിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് താരം അന്റോയിൻ ഗ്രീസ്മാൻ രംഗത്ത് എത്തിയിരിക്കുന്നു. 30 കാരനായ , ഗ്രീസ്മാൻ ക്ലബ്ബിനും രാജ്യത്തിനും ഒരു പ്രധാന കളിക്കാരനായി ഇപ്പോഴും തുടരുന്നു. കഴിഞ്ഞ സീസണിൽ അത്‌ലറ്റിക്കോ മാഡ്രിഡിനായി 48 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും 19 അസിസ്റ്റുകളും അദ്ദേഹം നേടി. 2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ഫ്രാൻസിന്റെ ഏഴ് കളികളിൽ നിന്നായി മൂന്ന് അസിസ്റ്റുകൾ നൽകി.

“ഞാൻ എല്ലായ്‌പ്പോഴും അത് പറഞ്ഞിട്ടുണ്ട്. അമേരിക്കൻ സ്‌പോർട്‌സ്, എം‌എൽ‌എസിൽ കളിക്കുക, എന്നെത്തന്നെ ആസ്വദിക്കുക, ജയിക്കാൻ കഴിയുക, എന്റെ മികച്ച നിലവാരത്തിൽ ആയിരിക്കുക അങ്ങനെ ഉള്ള ആഗ്രഹത്തിൽ ഇന്റർ മിയാമിയിൽ കരിയർ അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” ഗ്രീസ്മാൻ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. (എച്ച്/ടി എസ്ബിഐ സോക്കർ).

അത്‌ലറ്റിക്കോ മാഡ്രിഡ് താരമായ ഗ്രീസ്‌മാൻ, ലയണൽ മെസ്സി, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ എന്നിവരുടെ സാന്നിധ്യമുള്ള ഇന്റർ മിയാമിയിൽ കരിയർ അവസാനിപ്പിക്കാൻ ആഗ്രഹിച്ചതിൽ പ്രത്യേകിച്ച് പുതുമ ഒന്നും ഇല്ല . മൂവരുടെയും സാന്നിധ്യം ലീഗിനെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. അദ്ദേഹം പറഞ്ഞു:

“ആദ്യം എനിക്ക് അത്ലറ്റികോയിൽ ചരിത്രം സൃഷ്ടിക്കാനും ട്രോഫികൾ നേടാനും ആഗ്രഹമുണ്ട്. അതിനുശേഷം നമുക്ക് കാണാം. ലിയോ (മെസ്സി), ബുസി (ബുസ്‌കെറ്റ്‌സ്), ജോർഡി (ആൽബ) എന്നിവരുടെ വരവ് ലീഗിന് നല്ലതാണെന്ന് ഞാൻ കരുതുന്നു. കൂടാതെ ഒരുപാട് യുവതാരങ്ങളും അവിടെ ഉണ്ട്. അതിനാലാണ് ഞാൻ ആ ക്ലബ്ബിൽ പോകാൻ ആഗ്രഹിക്കുന്നത്.” താരം പറഞ്ഞു.

Read more

ഗ്രീസ്മാൻ 2026 വരെ അത്‌ലറ്റിക്കോ മാഡ്രിഡുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.