അയാൾ പറഞ്ഞ വാക്കുകൾ കേട്ട എനിക്ക് ദേഷ്യം തോന്നി, പെനാൽറ്റി എടുക്കാൻ പോയ ഞാൻ കേൾക്കാൻ വേണ്ടി അതും അവരുടെ പരിശീലകൻ പറഞ്ഞത്; വാൻ ഗാലിനെതിരെ ആഞ്ഞടിച്ച് മെസിയും മാർട്ടിനെസും

ഡിസംബർ 9 വെള്ളിയാഴ്ച നടന്ന ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഓറഞ്ച് പടയെ പെനാൽറ്റിയിൽ ജയിച്ചതിന് പിന്നാലെ നെതർലൻഡ്‌സ് മാനേജർ ലൂയിസ് വാൻ ഗാലിനെതിരെ ആഞ്ഞടിച്ച് മെസി രംഗത്ത്.

120 മിനിറ്റിനുശേഷം 2-2ന് കളി അവസാനിച്ചപ്പോൾ ഷൂട്ടൗട്ടിൽ 4-3ന് ജയിച്ചാണ് അര്ജന്റീന സെമിയിൽ കടന്നത്. മത്സരത്തിന് ശേഷം, അർജന്റീന നായകൻ ലയണൽ മെസ്സി, ലാറ്റിൻ അമേരിക്കക്കാരോട് അനാദരവ് കാണിച്ചതിന് നെതർലൻഡ്‌സ് ബോസ് ലൂയിസ് വാൻ ഗാലിനെതിരെ പൊട്ടിത്തെറിച്ചു.

മെസി വാൻ ഗാലിന്റെ ഗെയിമിന് മുമ്പുള്ള അഭിപ്രായങ്ങൾ അനുചിതമാണെന്ന് അവകാശപ്പെട്ടു, ഡച്ച് കളിക്കാരും മോശമായിട്ടാണ് സംസാരിച്ചതെന്നാണ് മെസി പറഞ്ഞത്.

“വാൻ ഗാൽ തന്റെ പ്രീഗെയിം അഭിപ്രായങ്ങൾ കേട്ട അദ്ദേഹത്തോട് അനാദരവ് തോന്നുന്നു, ചില ഡച്ച് കളിക്കാർ ഗെയിമിനിടെ മോശമായിട്ടാണ് സംസാരിച്ചത്.”

അർജന്റീന ഹീറോ എമിലിയാനോ മാർട്ടിനെസും വാൻ ഗാലിന്റെ വാക്കുകളുടെ തിരഞ്ഞെടുപ്പിനെ രൂക്ഷമായി വിമർശിക്കുകയും വായ അടയ്ക്കാൻ ഉപദേശിക്കുകയും ചെയ്തു. വിർജിൽ വാൻ ഡിജിക്കിനെയും സ്റ്റീവൻ ബെർഗൂയിസിനെയും ഗോളുകൾ നേടുന്നതിൽ നിന്ന് തടഞ്ഞ സൂപ്പർ ഗോൾക്കീപ്പർ പറയുന്നത് ഇങ്ങനെ.

വാൻ ഗാൽ പറയുന്നത് ഞാൻ കേട്ടു, ‘പെനാൽറ്റികളിലേക്ക് പോയാൽ നമ്മൾ വിജയിക്കും. അദ്ദേഹം വായ അടച്ചിരിക്കണമെന്ന് ഞാൻ കരുതുന്നു.”

Read more

എന്തായാലും വെല്ലുവിളികൾക്ക് ഒടുവിൽ അർജന്റീനയെ ജയിക്കാനുള്ള കരുത്ത് ഓറഞ്ച് പാടക്കില്ല എന്ന് ആരാധകർ മനസിലാക്കുന്നു.