ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. അടുത്ത 2026 ഫിഫ ലോകകപ്പിൽ അർജന്റീനൻ കുപ്പായത്തിൽ അദ്ദേഹം കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇത് വരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പക്ഷെ ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ടീമിന് വേണ്ടി തകർപ്പൻ പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്.
നിലവിൽ യുവ താരങ്ങൾക്ക് മോശമായ സമയം കൊടുക്കുന്നതാണ് അദ്ദേഹത്തിന്റെ വിനോദം. അമേരിക്കൻ ലീഗിലും തകർപ്പൻ പ്രകടനമാണ് മെസി നടത്തി വരുന്നത്. ഇന്റർ മിയാമിയുടെ ചരിത്രത്തിലെ തന്നെ ആദ്യ എംഎൽഎസ് ഷീൽഡ് നേടി കൊടുത്ത താരമാണ് ലയണൽ മെസി.
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ടീം ആണ് അർജന്റീന. അതിൽ പരിശീലകനായ ലയണൽ സ്കലോണി വഹിച്ച പങ്ക് ചെറുതല്ല. എന്നാൽ 2019 കാലഘട്ടത്തിൽ അർജന്റീന മികച്ച ടീം ആയിരുന്നില്ല. ആ സമയത്ത് മെസിക്ക് വളരെ മോശമായ അനുഭവങ്ങൾ അർജന്റീനൻ ആരാധകരിൽ നിന്നും മാധ്യമ പ്രവർത്തകരിൽ നിന്നും ഉണ്ടായിട്ടുണ്ട്.
ലയണൽ മെസി പറയുന്നത് ഇങ്ങനെ:
” അർജന്റീനൻ ടീമിന് എന്നെ വേണ്ടേ എന്ന് ഒരിക്കൽ എന്റെ മകൻ എന്നോട് ചോദിച്ചു. അത്തരം വാർത്തകൾ ഇൻറർനെറ്റിൽ പ്രചരിച്ചിരുന്നു. എനിക്ക് അതിൽ ഭയങ്കരമായിട്ട് ദേഷ്യം വന്നു. എനിക്ക് ഈ ലോക്കൽ ജേർണലിസവുമായി കുറച്ച് പ്രശ്നങ്ങൾ ഉണ്ട്. അവർ ഓരോ ദിവസവും ഓരോ കഥകൾ കൊണ്ടാണ് വരുന്നത്” ലയണൽ മെസി പറഞ്ഞു.