ചാമ്പ്യൻസ് ട്രോഫി 2025 ലെ ആദ്യ ഫൈനലിസ്റ്റുകളായി മാറിയിരിക്കുകയാണ് ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരെ 4 വിക്കറ്റിന് വിജയിച്ച് ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയതോടെ 2023 ഏകദിന ലോകകപ്പ് ഫൈനലിൽ തോല്പിച്ചതിന്റെ മറുപടി രണ്ട് വർഷത്തിന് ശേഷം ഇന്ത്യ വീട്ടിയ സന്തോഷത്തിലാണ് ആരാധകർ.
സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ന്യുസിലാൻഡാണ്. ഈ ടൂർണമെന്റിൽ ഇത് രണ്ടാം തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 50 റൺസിന് തോല്പിച്ചതോടെയാണ് കീവികൾക്ക് ഫൈനൽ ടിക്കറ്റ് ലഭിച്ചത്. ഫൈനൽ മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ ഇനിയും ഒരുപാട് മുന്നേറാൻ ഉണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ.
ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ:
” ഇന്ത്യയുടെ താരങ്ങളുടെ കപ്പാസിറ്റി വളരെയധികമാണ്. അങ്ങനെ നോക്കുമ്പോൾ ടീമെന്ന നിലയിൽ ഇനിയും ഒരുപാട് മുന്നേറാൻ കഴിയും. മാർച് ഒമ്പതിന് ദുബായിയിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ ഫുൾ വേർഷൻ പ്രകടനം കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു”
ഗൗതം ഗംഭീർ തുടർന്നു:
” നമുക്ക് ഇനിയും ഒരു മത്സരം കൂടി ബാക്കിയുണ്ട്. നമുക്ക് മികച്ചൊരു കളി കളിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. ഞങ്ങൾ തുടർന്നും മെച്ചപ്പെടാൻ ആഗ്രഹിക്കുന്നു, ക്രിക്കറ്റ് മൈതാനത്ത് ക്രൂരത കാണിക്കാനും എന്നാൽ കളത്തിന് പുറത്തും തികച്ചും വിനയാന്വിതരാകാനും ഞങ്ങൾ ആഗ്രഹിക്കുന്നു” ഗൗതം ഗംഭീർ പറഞ്ഞു.