ഛേത്രി ആദ്യ ഷോട്ട് ശ്രമം തന്നെ ഷോട്ട് അടിച്ചു ഗോള്‍ ആക്കിയിരുന്നു എങ്കില്‍ അതൊരു കിടിലന്‍ ഗോളായി കണക്കാക്കപ്പെടുമായിരുന്നു

ബൈജു കരുണാകരന്‍

ഫിഫ യുടെ ഫ്രീ കിക്ക് നിയമങ്ങള്‍ വായിച്ചു നോക്കിയപ്പോള്‍ സുനില്‍ ഛേത്രിയുടെ ഗോള്‍ അനുവദിക്കണമോ വേണ്ടയോ എന്നത് തീര്‍ത്തും റഫറി യുടെ വിവേചന അധികാരത്തില്‍ വരുന്നത് ആണ്.. ഇങ്ങനെയുള്ള ഗോള്‍ കള്‍ യൂറോപ്യന്‍ ലീഗുകളിലെ ചില മത്സരങ്ങളില്‍ അനുവദിച്ചിട്ടുണ്ട്.. എന്നാല്‍ ചില മത്സരങ്ങളില്‍ ഗോള്‍ നിഷേധിക്കുകയും ക്വിക്ക് റീസ്റ്റാര്‍ട്ട് ചെയ്ത പ്ലയെര്‍ ന് യെല്ലോ കാര്‍ഡ് ഉം കൊടുത്തിട്ടുണ്ട്..

ഇവിടെ ഛേത്രി ആദ്യം attempt ചെയ്യുന്നതും അത്തില്‍ ഷോട്ട് എടുക്കാതെ ക്വിക്ക് റീസ്റ്റാര്‍ട്ട് ബ്ലോക്ക് ചെയ്യാന്‍ നിന്ന ലൂണയോട് ഡിസ്റ്റന്‍സ് ഇടാന്‍ ആംഗ്യം കാണിക്കുന്നുണ്ട്.. ചതി മനസിലാക്കാതെ ലൂണ ഇത് കേട്ട് പിന്നോട്ട് നടക്കുന്നു.. ഗെയിമിലെ ഇത്തരം ചതികള്‍ കണ്ടിട്ടില്ലാത്ത യുവ ഗോള്‍ കീപ്പര്‍ ഗില്‍ പോസ്റ്റ് ഇല്‍ നിന്നും മുന്നോട്ട് വന്നു wall അലൈന്‍ ചെയ്യുന്നതിന് നിര്‍ദേശം നല്‍കുന്നു.. കിട്ടിയ ഗ്യാപ് ഇല്‍ ചെയ്ത്രി ബോള്‍ വലയില്‍ ആക്കുന്നു..

ഗില്‍ പോസ്റ്റ് ഇല്‍ ഉണ്ടായിരുന്നു എങ്കില്‍ അത് തീര്‍ച്ചയായും സേവ് ആയിരുന്നു.. അത്രക്ക് പവറോ പ്ലാസ്മെന്റ് ഇലെ പ്രിസിഷനോ ഒന്നും ഉള്ള ഒരു ഷോട്ട് ആയിരുന്നില്ല അത്.. ഗോളി ഇല്ലാത്ത പോസ്റ്റ് ആയതു കൊണ്ട് മാത്രം ഗോള്‍ ആയി.. ഛേത്രി ആദ്യ ഷോട്ട് ശ്രമം തന്നെ ഷോട്ട് അടിച്ചു ഗോള്‍ ആക്കിയിരുന്നു എങ്കില്‍ ഒരു വാദങ്ങള്‍ക്കും പ്രസക്തി ഇല്ല.. അത് ഒരു sure ക്വിക്ക് റീസ്റ്റാര്‍ട്ട് ആണ്.. യാതൊരു വിവാദങ്ങള്‍ ക്കും പ്രസക്തി ഇല്ലാത്ത കിടിലന്‍ ഗോള്‍ ആയും അത് കണക്കാക്കപ്പെടും..

ആദ്യ ശ്രമം ഫേക്ക് ചെയ്തിട്ട് ബ്ലോക് ഇടാന്‍ നിന്ന പ്ലയെറോട് ഡിസ്റ്റന്‍സ് ഇടാന്‍ ആവശ്യപ്പേട്ടിട്ട് ഈ പണി കാണിച്ചത് തീര്‍ത്തും unfair ആണ്.. റെഫറിക്ക് ഗോള്‍ നിഷേധിക്കാമായിരുന്നു.. അത് തീര്‍ത്തും റെഫറയുടെ വിവേചന അധികാരം ഉപയോഗിച്ച് ചെയ്യണം ആയിരുന്നു.. ക്രിക്കറ്റ് ഇല്‍ മങ്കാഡിങ് legally തെറ്റല്ല. പക്ഷെ മിക്കപ്പോഴും ചെയ്യാറില്ല. അത് ഗെയിമിന്റെ സ്പിരിറ്റ് നു എതിരായിട്ടാണ് ഒരു നല്ല പ്ലേയര്‍ കാണുന്നത്.

Read more

കടപ്പാട്: മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ഫാന്‍സ് ക്ലബ്ബ്