ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ( ഐ എസ് എല്‍ ) ഫുട്ബോളിലെ വമ്പന്മാരായ എ ടി കെ മോഹന്‍ ബഗാനുമായി ഇഗോര്‍ സ്റ്റിമാച്ച് പരിശീലിപ്പിക്കുന്ന ദേശീയ ഫുട്ബോള്‍ ടീം സന്നാഹ മത്സരം കളിക്കും. 2023 ഏഷ്യന്‍ കപ്പ് ഫുട്ബോളിനുള്ള യോഗ്യത മത്സരത്തിന് മുന്നോടി ആയിട്ടാണ് സൗഹൃദ മത്സരം ഇന്ത്യ കളിക്കുന്നത്. ഒരുങ്ങി തന്നെ പിഴവുകൾ ഇല്ലാതെ ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്ക് ഇറങ്ങാൻ ആണ് ഇന്ത്യ ശ്രമിക്കുന്നത്.
ഗ്രൂപ്പ് ഡിയില്‍ ഹോങ്കോംഗ്, അഫ്ഗാനിസ്ഥാന്, കംബോഡിയ എന്നീ ടീമുകള്‍ക്ക് ഒപ്പമാണ് ഇന്ത്യ. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ മുന്നിൽ ആണെങ്കിലും ആരെയും എഴുതി തള്ളാൻ സാധിക്കില്ല. എ ടി കെ മോഹന്‍ ബഗാന് എതിരായ സന്നാഹ മത്സരത്തോടെയാണ് ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യയുടെ ഒരുക്കം ആരംഭിക്കുക. മേയ് 11 ന് കോല്‍ക്കത്തയില്‍ വച്ചാണ് ഇന്ത്യയും എ ടി കെ മോഹന്‍ ബഗാനും തമ്മിലുള്ള പോരാട്ടം. ബഗാൻ ആകട്ടെ എ എഫ് സി കപ്പ് യോഗ്യതക്ക് മുമ്പുള്ള അവസരമായിട്ടാണ് മത്സരത്തെ കാണുന്നത്.
2023 ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി ഇതിനോടകം 13 ടീമുകള്‍ യോഗ്യത സ്വന്തമാക്കി കഴിഞ്ഞു. ശേഷിക്കുന്ന 11 സ്ഥാനങ്ങള്‍ക്കായുള്ള പോരാട്ടങ്ങളാണ് ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ നടക്കുക. ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിലെ ആറ് ഗ്രൂപ്പ് ചാമ്പ്യന്മാര്ക്ക് നേരിട്ട് യോഗ്യത ലഭിക്കും. തുടര്‍ന്നുള്ള അഞ്ച് സ്ഥാനങ്ങള്‍ മികച്ച രണ്ടാം സ്ഥാനക്കാരും സ്വന്തമാക്കും.
Read more
കരുതരടങ്ങുന്ന നിറയെ തന്നെയാണ് ഇന്ത്യ ഒരുക്കുന്നത്. സമീപകാലത്ത് അത്ര നല്ല ഫോമിൽ അല്ല ഇന്ത്യൻ ഫുട്ബോൾ ടീം. എന്തിരുന്നാലും ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ ഫോമിൽ കളിച്ച് വന്ന താരങ്ങൾ ഉൾപ്പെട്ട ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നു.