ലോക കപ്പിൽ നിന്ന് തന്റെ രാജ്യത്തിന്റെ ദേശീയ ടീമിനെ അമേരിക്ക പുറത്താക്കിയപ്പോൾ ആഘോഷിച്ചതിന് ഒരു ഇറാനിയൻ പൗരൻ സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി അവകാശ സംഘടനകൾ ബുധനാഴ്ച അറിയിച്ചു. ചൊവ്വാഴ്‌ച രാത്രി ഖത്തറിൽ നടന്നമത്സരത്തിൽ അമേരിക്കയോട് തോറ്റാണ് ഇറാൻ പുറത്തായത്. ഭരണകൂടത്തെ അനുകൂലിക്കുന്നവർ ടീമിനെ പിന്തുണച്ചപ്പോൾ എതിർക്കുന്നവരായ ആളുകൾ ഈ ലോകകപ്പിൽ തങ്ങളുടെ ടീം പുറത്താക്കണമെന്ന ആഗ്രഹത്തോടെ എതിരാളികളെ പിന്തുണച്ചു.
ടെഹ്‌റാന്റെ വടക്ക് പടിഞ്ഞാറ് കാസ്പിയൻ കടൽ തീരത്തുള്ള ബന്ദർ അൻസാലി എന്ന നഗരത്തിൽ കാർ ഹോൺ മുഴക്കിയതിന് മെഹ്‌റാൻ സമക് (27) എന്ന യുവാവ് വെടിയേറ്റ് മരിച്ചുവെന്ന് മനുഷ്യാവകാശ സംഘടനകൾ അറിയിച്ചു.
“അമേരിക്കക്കെതിരായ ദേശീയ ടീമിന്റെ തോൽവിയെ തുടർന്ന് അത് ആഘോഷിച്ചതിന് സുരക്ഷാ സേന വെടിവെച്ച് കൊല്ലുക ആയിരുന്നു “, ഓസ്ലോ ആസ്ഥാനമായുള്ള ഗ്രൂപ്പ് ഇറാൻ ഹ്യൂമൻ റൈറ്റ്സ് (ഐഎച്ച്ആർ) പറഞ്ഞു.
സംഭവത്തെക്കുറിച്ച് ഇറാനിയൻ അധികൃതരിൽ നിന്ന് ഉടൻ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അതിശയകരം എന്ന് പറയട്ടെ അമേരിക്കക്ക് എതിരെയുള്ള മത്സരത്തിൽ കളിച്ച ഇറാനിയൻ ഇന്റർനാഷണൽ മിഡ്ഫീൽഡർ സയിദ് ഇസതോലാഹി, തനിക്ക് സമക്കിനെ അറിയാമെന്ന് വെളിപ്പെടുത്തുകയും ഒരു യൂത്ത് ഫുട്ബോൾ ടീമിൽ അവർ ഒരുമിച്ച് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു.
Read more
“ഇന്നലെ രാത്രിയിൽ ഞാൻ കേട്ട വാർത്ത എനിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് ” എസതോലാഹി ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു, സമക്കിനെ “ബാല്യകാല ടീമംഗം” എന്ന് വിശേഷിപ്പിച്ചു. തന്റെ സുഹൃത്തിന്റെ മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം അഭിപ്രായം പറഞ്ഞില്ല, എന്നാൽ “ചില ദിവസം മുഖംമൂടികൾ വീഴും, സത്യം അനാവൃതമാകും.” എന്നാണ് കുറിച്ചത്