വിനീതിനെ തേടി ഐഎസ്എല്‍ അഭിമാന പുരസ്‌ക്കാരം

ഐഎസ്എല്‍ അഞ്ചാം ആഴ്ച്ചയിലെ ഏറ്റവും മികച്ച ഗോളായി സി.കെ. വിനീതിന്റെ ഗോള്‍ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നേടിയ പറക്കും ഗോളാണ് വിനീതിനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. റിനോ ആന്റോയുടെ ക്രോസ് ഹെഡ്ഡ് ചെയ്ത് വിനീത് ഗോളാക്കുകയായിരുന്നു.

ആരാധകര്‍ വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോള്‍ തെരഞ്ഞെടുക്കുന്നത്. വിനീതിന് 58.3 ശതമാനം വോട്ടാണ് ലഭിച്ചത്. നാലാം ആഴ്ച്ചയില്‍ മാര്‍ക് സിഫ്‌നിയോസാണ് വോട്ടെടുപ്പില്‍ ഒന്നാമത് എത്തിയത്.

വെള്ളിയാഴ്ച്ചയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. ചെന്നൈയിന്‍ എഫ്‌സിയെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്.